പ്രമുഖ നടനും സംവിധായകനുമായിരുന്ന ബാലചന്ദ്രമേനോന്റെ സിനിമകൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം അദ്ദേഹം തന്നെയാണ് നിർവഹിക്കാറ്. ഷോർട് ഫിലിം മേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങുന്ന അജ്മാന് അല്‍ അമീര്‍ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ധ്വനി. എസ്.ദേവിയും അറിഞ്ഞോ അറിയാതെയോ ഏതാണ്ട് സമാനമായ മാതൃകയാണ് പിൻപറ്റുന്നത്. അഭിനയം, കാമറ, സംവിധാനം, എഡിറ്റിങ് എന്നിവയെല്ലാം തനിച്ച് ചെയ്യുന്നു ഈ 16കാരി.
കുഞ്ഞുന്നാളിൽ തുടങ്ങിയതാണ് ധ്വനിക്ക് സിനിമയോടുള്ള ഇഷ്ടം. പത്താം വയസിൽ ആദ്യമായി സ്ക്രീനിൽ മുഖം കാണിച്ചു. ലൗലോലിക്ക, അസ്തമയം, വയലിൻ മിറർ, മാഗ്നെറ്റ്, ഇനിയും, യു.എ.ഇ നാഷനൽ സോങ് എന്നിവക്ക് പുറമെ 'സേവ'യുടെ പരസ്യ ചിത്രത്തിലും അണിനിരന്നു. ഇൻസൈറ്റ്, എ ഡേ വിത്തൗട്ട് യു, അലർട്ട്, കോളിങ്, കുടുക്ക എന്നിവക്ക് പുറമേ വെബ്സീരീസ് ആയ 'റൂം ഫോർ റെൻറിെൻറ' സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഈ മിടുക്കിയാണ്. മിക്ക ചിത്രങ്ങളിലും കുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ. യു.എ.ഇയിൽ ചിത്രീകരണം പുരോഗമിക്കുന്ന ജാക്കി റഹ്മാൻ നിർമ്മിച്ച് ബിനു ഹുസൈൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സഹസംവിധായികയായും ധ്വനിയുണ്ട്.
യു.എ.ഇയിലെ ഹൈസ്കൂൾ സർവകലാശാല വിദ്യാർഥികൾക്കായി ഫ്യൂച്ചർ പ്രൂഫ് എന്ന പേരിൽ നിക്കോൺ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക വിഭാഗം സംഘടിപ്പിച്ച ഫിലിം നിർമാണ മത്സരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ധ്വനിയുടെ അലാം (ALARM) കരസ്ഥമാക്കി. മികച്ച സംവിധായികക്ക് ചിൽഡ്രൻസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്, ഇയർ ഓഫ് സായിദ് അവാർഡ്, കൊച്ചു ടി.വി അവാർഡ്, തരംഗം 2018 അവാര്‍ഡ് തുടങ്ങിയവയും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ ചൈൽഡ് ആർട്ടിസ്റ്റ് അവാർഡ് എന്നിവ ധ്വനിയെ തേടിയെത്തിയിട്ടുണ്ട്. തിരുവനന്തപുരം പേരൂർക്കട ദേവി ഭവനിൽ ബിസിനസുകാരനായ സനിൽ അർജ്ജുനെൻറയും ഷാർജ നഗരസഭയിൽ ഓഫീസറായ ഡോ. ദേവി സുമയുടെയും ഏകമകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.