സ്വിറ്റ്സര്‍ലണ്ട് സന്ദര്‍ശിച്ച റാക് പൊലീസ് മേധാവി അലി അബ്​ദുല്ല അല്‍വാന്‍ അല്‍ നുഐമി സൂറിച്ച് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്വിസ് പൊലീസി​െൻറ ആദരം സ്വീകരിക്കുന്നു

ഡിജിറ്റല്‍ സുരക്ഷ: സ്വിറ്റ്സര്‍ലണ്ടുമായി സഹകരണത്തിന് റാസല്‍ഖൈമ

റാസല്‍ഖൈമ: സ്​മാര്‍ട്ട് സുരക്ഷ പദവി ലക്ഷ്യമിടുന്ന റാസല്‍ഖൈമ നവീന സുരക്ഷ സംവിധാനങ്ങളുടെ പ്രയോഗവത്കരണത്തിന് സ്വിറ്റ്സര്‍ലണ്ടുമായി കൈകോര്‍ക്കുന്നു.

ഇതി​െൻറ ഭാഗമായി റാക് പൊലീസ് മേധാവി അലി അബ്​ദുല്ല അല്‍വാന്‍ അല്‍ നുഐമിയും സംഘവും സ്വിറ്റ്സര്‍ലണ്ട് സന്ദര്‍ശിച്ചതായി അധികൃതര്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചു. നവീന ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ സുസ്ഥിരത കൈവരിക്കല്‍, സുരക്ഷ വര്‍ധിപ്പിക്കല്‍, ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയുടെ അവലോകനവും ഇരുനാടുകളിലെയും സുരക്ഷാ സങ്കേതങ്ങളുടെ കൈമാറ്റവും കൂടിക്കാഴ്​ചയില്‍ നടന്നതായി അലി അബ്​ദുല്ല പറഞ്ഞു.

സൂറിച്ച് പൊലീസ് ആസ്ഥാനത്ത് മേധാവിയും ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചകള്‍ ആശാവഹമായിരുന്നു. സ്വിസ് പൊലീസ് വിവിധ വകുപ്പുകളുമായി സംയോജിപ്പ് പ്രയോഗവത്കരിച്ച സുരക്ഷാകാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം വികസിപ്പിക്കാനും ലോക നിലവാരത്തിലുള്ള പ്രകടനം ഉറപ്പുവരുത്താനും സഹായിക്കുന്നതാകും സ്വിറ്റ്സര്‍ലണ്ടുമായുള്ള സഹകരണമെന്നും അലി അബ്​ദുല്ല അഭിപ്രായപ്പെട്ടു.

Tags:    
News Summary - Digital Security: Ras Al Khaimah for Cooperation with Switzerland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.