എക്സ്​പോ,യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനുകളിലേക്ക് നേരിട്ട് സർവിസ് ​

ദു​ബൈ: എക്സ്​പോ 2020​,യു.എ.ഇ എക്സ്​ചേഞ്ച്​ മെട്രോ സ്​റ്റേഷനുകളിലേക്ക്​ യാത്ര ചെയ്യുന്നവർ ഇന്ന്​ മുതൽജബൽ അലി സ്​റ്റേഷനിൽ നിന്ന്​ മാറിക്കയറേണ്ടതില്ല.

ദുബൈ മെട്രോയുടെ റെഡ്​ലൈനിൽ ഇടവിട്ട സമയങ്ങളിൽ രണ്ട്​ സ്​റ്റേഷനുകളിലേക്ക്​ ശനിയാഴ്ച മുതൽ നേരിട്ട്​ സർവിസ്​ ഉണ്ടാകുമെന്ന്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. യാത്രക്കാർ ട്രെയിൻ കയറുന്നതിന്​ മുമ്പ്​ ഏത്​ ഭാഗത്തേക്കാണ്​ പോകുന്നതെന്ന്​ ഡിസ്​പ്ലേ സ്ക്രീൻ നോക്കി ഉറപ്പുവരുത്തണം.

യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ച്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ ജ​ബ​ൽ അ​ലി സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ ട്രെ​യി​ൻ മാ​റി​ക്ക​യ​റു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ റെ​ഡ്​​ലൈ​നി​ൽ ആ​ർ.​ടി.​എ ‘വൈ’ ​ജ​ങ്​​ഷ​ൻ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ സെ​ന്‍റ​ർ പോ​യി​ന്‍റ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ച്​ സ്​​റ്റേ​ഷ​നി​ലേ​ക്കും അ​വി​ടെ നി​ന്ന്​ തി​രി​ച്ചും നേ​രി​ട്ട്​ യാ​ത്ര ന​ട​ത്താ​ൻ ക​ഴി​യും.

ഈ ​റൂ​ട്ടി​ലാ​ണ്​ ഇ​​പ്പോ​ൾ പു​തി​യ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ കൂ​ടു​ത​ൽ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ കൂ​ടി നി​ർ​മി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ജൂ​ണി​ൽ ദു​ബൈ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ൽ 84 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലാ​യി 64 സ്​​റ്റേ​ഷ​നു​ക​ളാ​ണ്​​ ദു​ബൈ മെ​ട്രോ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

2030 ഓ​ടെ ഇ​ത്​ 140 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി ഉ​യ​ർ​ത്തു​ക​യും സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 96 ആ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. അ​തോ​ടൊ​പ്പം 2024 ഓ​ടെ 140 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ നി​ന്ന്​ 228 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി വി​പു​ലീ​ക​രി​ച്ച്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 140 ആ​ക്കി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യു​മാ​ണ്​ ല​ക്ഷ്യം.

ദു​ബൈ മെ​ട്രോ​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ എ​മി​റേ​റ്റി​ലു​ട​നീ​ളം പൊ​തു​ഗ​താ​ഗ​ത​ത്തി​ന്‍റെ വി​ഹി​തം 45 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നാ​ണ്​ പ​ദ്ധ​തി.

അ​തു വ​ഴി അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​ർ​ബ​ൺ വ്യാ​പ​നം ആ​ളോ​ഹ​രി 16 ട​ൺ ആ​യി കു​റ​ക്കു​ക​യും സു​സ്ഥി​ര​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യു​മാ​ണ്​ ആ​ർ.​ടി.​എ​യു​ടെ പ​ദ്ധ​തി.

Tags:    
News Summary - Direct service to Expo and UAE exchange stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.