ദുബൈ: എമിറേറ്റ്സ് ഗ്രൂപ്പിനു കീഴിലുള്ള എയർപോർട്ട് ആൻഡ് ട്രാവൽ സർവിസ് കമ്പനിയായ ദിനാറ്റ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നു. ആഗോളതലത്തിൽ 7000 ജീവനക്കാരെക്കൂടി നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം.
യാത്രക്കാരുടെ ഡിമാൻഡ് ശക്തമാകുമെന്ന പ്രതീക്ഷക്കിടയിലാണ് ജീവനക്കാരുടെ എണ്ണം കൂട്ടുന്നത്. അതോടൊപ്പം 2023-24 സാമ്പത്തികവർഷം വൻ ലാഭ വർധനയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ആകെയുള്ള 7000 ഒഴിവുകളിൽ 1500 പേരെ ദുബൈയിൽനിന്നായിരിക്കും റിക്രൂട്ട് ചെയ്യുകയെന്ന് ഡിനാറ്റ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് സ്റ്റീവ് അലൻ പറഞ്ഞു.
എയർപോർട്ട് കസ്റ്റമർ സർവിസ്, ബാഗേജ് ഹാൻഡ്ലിങ്, അടുക്കള ജീവനക്കാർ, കാൾ സെന്റർ ഓപറേറ്റേഴ്സ്, ട്രാവൽ ഏജൻസികൾ എന്നിവർക്കൊപ്പം വിദഗ്ധ തൊഴിൽ മേഖലകളായ ഷെഫ്, ഡേറ്റ ശാസ്ത്രജ്ഞർ, മറ്റ് മാനേജ്മെന്റ് തസ്തികകളിലുമാണ് ഒഴിവുകൾ. കഴിഞ്ഞ വർഷവും ജീവനക്കാരുടെ എണ്ണം ദിനാറ്റ 17 ശതമാനം വർധിപ്പിച്ചിരുന്നു. പ്രതിവർഷം കരാർ വ്യവസ്ഥയിലാണ് നിയമനം. നിലവിൽ 46,000 ജീവനക്കാരാണ് ദിനാറ്റയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.