അബൂദബി: അബൂദബി ഹെൽത്ത് പോയന്റ് ആശുപത്രിയില്‍ 100ാമത്തെ റോബോട്ടിക് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ബ്രിട്ടനില്‍ നിന്നുള്ള ഡോ. ജൊനാതന്‍ കോണ്റോയി. കൗമാരക്കാര്‍ മുതല്‍ 84 വയസ്സ് വരെയുള്ളവരില്‍ വരെയാണ് ഡോ. ജൊനാതന്റെ നേതൃത്വത്തില്‍ റോബോട്ടിക് സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയത്. പ്രമുഖ ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജനായ ഡോ. കോണ്റോയി ഒരുവര്‍ഷം മുമ്പാണ് അതിനൂതന റോബോട്ടിക് സംവിധാനമായ ‘മാകോ’യെ ഹെൽത്ത് പോയന്റിലെത്തിച്ചത്.
മുട്ട് ഭാഗികമായും പൂര്‍ണമായും മാറ്റിവെക്കുന്നതിനും ഇടുപ്പ് മാറ്റിവെക്കലിനുമെല്ലാം ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. പരമ്പരാഗത രീതിയെ അപേക്ഷിച്ച് റോബോട്ടിക് ശസ്ത്രക്രിയ വേദന കുറഞ്ഞതാണെന്ന പ്രത്യേകതയുണ്ട്. ഇടുപ്പെല്ല്, മുട്ട് റോബോട്ടിക് ശസ്ത്രക്രിയയിലാണ് ഡോ. കോര്ണോയി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലും അദ്ദേഹം നിപുണനാണ്.
രോഗിയെ സി.ടി സ്കാനിന് വിധേയനാക്കിയ ശേഷം ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ത്രിമാന രൂപം നിര്‍മിക്കുകയാണ് ചെയ്യുക. റോബോട്ടിക് സര്‍ജറിയില്‍ ആശുപത്രി കാഴ്ചവെക്കുന്ന മികവ് എമിറേറ്റിനുപുറമെ യു.എസ്, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നടക്കം രോഗികള്‍ ചികിത്സതേടി എത്തുന്നതിനു കാരണമായിട്ടുണ്ട്. ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ 15കാരനാണ് പ്രായംകുറഞ്ഞ രോഗി. പ്രായം കൂടിയത് മുട്ട് മാറ്റിവെക്കലിനു വിധേയനായ 84കാരനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.