ശൈഖ്​​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം

യു.എ.ഇയിൽ മികച്ച ജീവകാരുണ്യ പ്രവർത്തകർക്ക്​ ഗോൾഡൻ വിസ

ദുബൈ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വലിയ സംഭാവനകളർപ്പിച്ചവർക്ക്​ യു.എ.ഇ ഗോൾഡൻ വിസ നൽകും. ഇത്തരക്കാരുടെ പരിശ്രമങ്ങൾക്കും സമർപ്പണത്തിനും അംഗീകാരവും പ്രോൽസാഹനവും നൽകുന്നതി​െൻറ ഭാഗമായാണ്​ 10 വർഷ വിസ നൽകാനുള്ള തീരുമാനം. വ്യാഴാഴ്​ച ലോക ജീവകാരുണ്യപ്രവർത്തന ദിനം ആചരിക്കുന്നതിന്​ മുന്നോടിയായി യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ പ്രഖ്യാപനം നടത്തിയത്​. എല്ലാവർഷവും ആഗസ്​ത്​ 19ാണ്​ ലോക ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്​.

രൂപീകരണകാലം മുതൽ ഇന്നുവരെ 320ബില്യൺ ദിർഹമി​െൻറ സഹായം ലോകത്ത്​ നൽകിയ രാജ്യത്തി​െൻറ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്ന്​ ശൈഖ്​ മുഹമ്മദ്​ പ്രഖ്യാപനം നടത്തിക്കൊണ്ട്​ ട്വിറ്ററിൽ കുറിച്ചു. നമ്മുടെ സന്നദ്ധപ്രവർത്തകർ, സ്​ഥാപനങ്ങൾ, അന്താരാഷ്​ട്ര ജീവകാരുണ്യ കൂട്ടായ്​മകൾ എന്നിവയുടെ നപടികളിൽ അഭിമാനമുണ്ട്​. മികച്ച മാനുഷിക പ്രവർത്തകർക്ക്​ ഗോൾഡൻ വിസ നൽകുമെന്ന്​ ഈ സാഹചര്യത്തിൽ അറിയിക്കുകയാണ്​. യു.എ.ഇ സാമ്പത്തിക തലസ്​ഥാനം മാത്രമല്ല, മാനുഷികതയുടെയും നാഗരികതയുടെയും തലസ്​ഥാനമാണ്​ -അദ്ദേഹം ട്വിറ്റിൽ കുറിച്ചു.

കോവിഡ്​ മഹാമാരിക്ക്​ തുടക്കം കുറിച്ച ശേഷം നിരവധി രാജ്യങ്ങളിലേക്ക്​ മെഡിക്കൽ സഹായങ്ങളും മറ്റും യു.എ.ഇ എത്തിച്ചിട്ടുണ്ട്​. കോവിഡ്​ അതിരൂക്ഷമായ സൗഹൃദരാജ്യങ്ങളിൽ നിന്ന്​ ഗുരുതര രോഗം ബാധിച്ചവരെ രാജ്യത്ത്​ കൊണ്ടുവന്ന്​ ചികിൽസ നൽകുകയും തിരിച്ചെത്തിക്കുകയും ചെയ്​തിട്ടുണ്ട്​. എമിറേറ്റ്​സ്​ റെഡ്​ ക്രസൻറി​െൻറ പങ്കാളിത്തത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ ബന്ധുക്കളെ സംരക്ഷിക്കുന്നതിനും സഹായം നൽകി.

അടിയന്തിര ആരോഗ്യ ഉപകരണങ്ങൾ ആവശ്യമായി ഇന്ത്യയടക്കുള്ള ലോകത്തെ 107 രാജ്യങ്ങളിലേക്ക്​ സഹായങ്ങൾ എത്തിച്ചിട്ടുണ്ട്​. നിലവിൽ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച്​ വിവിധ രാജ്യങ്ങളിലേക്ക്​ കോവിഡ്​ വാക്​സിനും വിതരണം ചെയ്യുന്നു​. ഇക്കഴിഞ്ഞ റമദാനിൽ 100മില്യൺ മീൽസ്​ പദ്ധതിയിൽ വിവിധ രാജ്യങ്ങളിലായി ലക്ഷക്കണക്കിന്​ പേർക്കാണ്​ സഹായം ലഭിച്ചത്​. പുതിയ പ്രഖ്യാപനത്തിലൂടെ യു.എ.ഇയിലെ മലയാളികളടക്കമുള്ള ജീവകാരുണ്യ പ്രവർത്തകൾക്ക്​ ഗോൾഡൻ വിസ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

നേരത്തെ വലിയ ബിസിനസുകാർ, ഡോക്​ടർമാർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക്​ ഗോൾഡൻ വിസ നൽകാൻ ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. ഇതിലൂടെ ബിസിനസുകാരും ഡോക്​ടർമാരും വിദ്യാർഥികളുമായ നിരവധി മലയാളികൾക്ക്​ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്​.

Tags:    
News Summary - Dolden Visa for Best Charitable Workers in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.