യാത്രവിലക്ക്​ മാറാതെ ടിക്കറ്റെടുത്ത്​ കുടുങ്ങരുത്​

ദുബൈ: ദുബൈയിലേക്കുള്ള യാത്രവിലക്ക്​ മാറാൻ കണ്ണുനട്ട്​ കാത്തിരിക്കുകയാണ്​ മലയാളികളടക്കം പ്രവാസികൾ. എന്തുവിലകൊടുത്തും യു.എ.ഇയിൽ മടങ്ങിയെത്തണമെന്ന്​ മാത്രമാണ്​ അവരുടെ ആഗ്രഹം. എന്നാൽ, ആവേശം കൂടി കുരുക്കിൽ ചാടി പണം നഷ്​ടമാകാനും സാധ്യതയുണ്ട്​. യാത്രവിലക്ക്​ മാറാതെ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത്​ കുടുങ്ങുന്നവർ നിരവധിയാണ്​. സമയത്തിന്​ യാത്ര ചെയ്യാൻ കഴിയാതെ വരുന്നതോടെ പണം നഷ്​ടമാകും.യു.എ.ഇയിലേക്ക്​ ഇന്ത്യക്കാർക്ക്​ അനിശ്ചിതകാല യാത്രവിലക്കാണ്​​.

ജൂലൈ ആദ്യ വാരം വിമാന സർവിസ്​ പുനരാരംഭിക്കുമെന്നാണ്​ പ്രതീക്ഷ. എന്നാൽ, എയർലൈനുകൾ ഉറപ്പുനൽകിയിട്ടില്ല. അതേസമയം, ജൂലൈ ഒന്ന്​ മുതൽ ടിക്കറ്റ്​ ലഭ്യമാണ്​. എയർലൈനുകള​ുടെ വെബ്​സൈറ്റിൽ കയറിയോ ട്രാവൽ ഏജൻസികൾ വഴിയോ ബുക്ക്​ ചെയ്യാം. എന്നാൽ, ടിക്കറ്റ്​ ബുക്ക്​ ചെയ്​ത ശേഷം സമയത്തിന്​ സർവിസ്​ തുടങ്ങിയില്ലെങ്കിൽ​ ഈ പണം നഷ്​ടമാകും. ഭൂരിപക്ഷം എയർലൈനുകളും റീ ഫണ്ട്​ നൽകുന്നില്ല. ഇക്കാര്യം അവരുടെ വെബ്​സൈറ്റുകളിൽ കൃത്യമായി പറയുന്നുണ്ട്​.

എന്നാൽ, ഇതൊന്നും ശ്രദ്ധിക്കാതെയാണ്​ ബുക്കിങ്​. റീ ഫണ്ട്​ നൽകുന്നില്ലെങ്കിലും മറ്റൊരു ദിവസം യാത്ര ചെയ്യാൻ അനുമതി ലഭിക്കും. പലർക്കും സൗകര്യപ്രദമായിരിക്കില്ല ഈ ദിവസങ്ങൾ. കാരണം, വേഗം ദുബൈയിലെത്താൻ ശ്രമിക്കുന്നവർ ഈ ദിവസത്തിന്​ കാത്തുനിൽക്കാതെ മറ്റൊരു വിമാനത്തിൽ ടിക്കറ്റെടുത്ത്​ യാത്ര ചെയ്യേണ്ടി വരുന്നു.

വിലക്ക്​ നീങ്ങാതെയുള്ള ടിക്കറ്റ്​ ബുക്കിങ്​ ഭൂരിപക്ഷം ട്രാവൽ ഏജൻസികളും പ്രോത്സാഹിപ്പിക്കാറില്ല. ടിക്കറ്റ്​ ബുക്ക്​ ചെയ്​താലുള്ള അപകടം പറഞ്ഞ്​ മനസ്സിലാക്കുന്നുണ്ട്​. എന്നാൽ, നാട്ടിൽ നിന്നുള്ള ചില ഏജൻസികൾ ഉപഭോക്​താക്കളിൽ നിന്ന്​ ഇക്കാര്യം മറച്ചുവെച്ച്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത്​ നൽകുന്നുണ്ട്​. ഇതിന്​ പുറമെ സ്വന്തം നിലയിൽ എയർലൈനുകളുടെ വെബ്​സൈറ്റ്​ വഴിയും മറ്റ്​ യാത്ര വെബ്​സൈറ്റുകളിലൂടെയും ടിക്കറ്റ്​ ബുക്ക്​ ചെയ്​ത്​ പണം കളയുന്നുണ്ട്​.

ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങി എന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പറന്നുനടക്കുന്ന സ്​ക്രീൻ ഷോട്ടുകളും ചിലരെ വലയിൽ വീഴ്​ത്തും. നിലവിൽ കേരളത്തിൽനിന്ന്​ ദുബൈയിലെത്താൻ​ 1500 ദിർഹമിന്​ മുകളിലാണ്​ നിരക്ക്​ കാണിക്കുന്നത്​. ​ശ്രദ്ധക്കുറവും അമിതാവേശവും മൂലം ഈ തുക വെറുതെ നഷ്​ടമാകുന്നു.

Tags:    
News Summary - Don't get caught buying tickets without changing the travel ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.