രത്തന്‍ ടാറ്റയുടെ നേതൃത്വം ഭാവി തലമുറകള്‍ക്ക് എന്നും മാതൃകയായി നിലകൊള്ളും. വിജയം ലാഭത്തില്‍ മാത്രമല്ല, ജനങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ശാശ്വതമായ പരിവര്‍ത്തനത്തിലൂടെയും കൈവരിക്കപ്പെടുന്ന പുരോഗതിയാണെന്ന് അദ്ദേഹത്തിന്റെ ജീവിതം വ്യക്തമാക്കുന്നു.
അർബുദ രോഗ രംഗത്തെ ഗവേഷണം, ഗ്രാമീണ ആരോഗ്യ പരിരക്ഷ പരിപാടികള്‍, നൂതന മെഡിക്കല്‍ സൗകര്യങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ഉദ്യമങ്ങള്‍ക്ക് അദ്ദേഹം നല്കിയ പിന്തുണ ഈ രംഗത്ത് നിര്‍ണായകമായി. ഇത് സമൂഹത്തിലെ നിരാലംബരായ ജനവിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസമേകി.
അടിസ്ഥാന സൗകര്യങ്ങള്‍ക്കപ്പുറം രോഗീപരിചരണം, വിദ്യാഭ്യാസം, മെഡിക്കല്‍ ഗവേഷണം എന്നിവ ഉള്‍പ്പെടുന്ന സമഗ്ര കാഴ്ചപ്പാടാണ് അദ്ദേഹം വെച്ചുപുലർത്തിയിരുന്നത്. മഹാനായ ആ വ്യവസായിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്.
വിശ്വാസ്യത നിറഞ്ഞ ബിസിനസ് പാരമ്പര്യം ബാക്കിയാക്കി മാത്രമല്ല, അദ്ദേഹം വിടപറയുന്നത്. സഹാനുഭൂതിയും സാമൂഹിക ഉത്തരവാദിത്തവും കോര്‍പറേറ്റ് വിജയത്തിനൊപ്പം നിലനിര്‍ത്താനാവുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്താണ് അദ്ദേഹം മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.