ഗു​രു വി​ചാ​ര​ധാ​ര സം​ഘ​ടി​പ്പി​ച്ച കു​മാ​ര​നാ​ശാ​ൻ-​ഡോ. പ​ൽ​പു അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പി.​ജി. രാ​ജേ​ന്ദ്ര​ൻ സം​സാ​രി​ക്കു​ന്നു

‘ഡോ. ​പ​ൽ​പു​വും കു​മാ​ര​നാ​ശാ​നും കേ​ര​ള ന​വോ​ഥാ​ന​ത്തി​ലെ വ്യ​ത്യ​സ്ത മു​ഖ​ങ്ങ​ൾ’

ഷാ​ർ​ജ: ഡോ. ​പ​ൽ​പു​വും കു​മാ​ര​നാ​ശാ​നും കേ​ര​ള ന​വോ​ഥാ​ന​ത്തി​ലെ വ്യ​ത്യ​സ്ത മു​ഖ​ങ്ങ​ളാ​ണെ​ന്ന്​ ഗു​രു വി​ചാ​ര​ധാ​ര സം​ഘ​ടി​പ്പി​ച്ച കു​മാ​ര​നാ​ശാ​ൻ-​ഡോ. പ​ൽ​പു അ​നു​സ്മ​ര​ണ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡോ​ക്ട​റാ​യി​രു​ന്നി​ട്ടും താ​ഴ്ന്ന ജാ​തി​യി​ൽ പി​റ​ന്നു എ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ വേ​ണ്ട രീ​തി​യി​ൽ പ​ൽ​പു​വി​ന്​ അം​ഗീ​കാ​രം കി​ട്ടി​യി​ല്ല. ആ​ശാ​ൻ ത​ന്‍റെ ക​വി​ത​ക​ളി​ലൂ​ടെ ജാ​തി​ക്കെ​തി​രെ ന​ട​ത്തി​യ ആ​ഹ്വാ​നം ഇ​ക്കാ​ല​ത്തും പ്ര​സ​ക്ത​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി.​വി.​ഡി പ്ര​സി​ഡ​ന്‍റ്​ പി.​ജി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ വൈ.​എ. റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​കെ. ദി​നേ​ശ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഷാ​ജി ശ്രീ​ധ​ര​ൻ, പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ സി.​പി. മോ​ഹ​ന​ൻ, സു​രേ​ഷ്, ല​ളി​ത വി​ശ്വം​ഭ​ര​ൻ മ​ഞ്ജു ഷാ​ജി, ര​ഞ്ജി​നി പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ശാ​ൻ ക​വി​ത​ക​ൾ ച​ന്ദ്ര​ബാ​ബു ആ​ല​പി​ച്ചു. ഒ.​പി. വി​ശ്വം​ഭ​ര​ൻ സ്വാ​ഗ​ത​വും വ​ന്ദ​ന മോ​ഹ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Dr. Palpu and Kumaranashan different faces of Kerala Renaissance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.