???????? ???????????? ????????????????????????? ??????????? ????????????????????????? ????????????

ഭരത് മുരളി നാടകോത്സവം: ‘ഈഡിപ്പസ്’ മികച്ച നാടകം; സുവീരൻ സംവിധായകൻ

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ൽ സ​​െൻറ​ർ സം​ഘ​ടി​പ്പി​ച്ച ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ൽ അ​ബൂ​ദ​ബി ശ​ക്തി തി​യ​റ്റേ​ഴ്സ് അ​വ​ത​രി​പ്പി​ച്ച ഈ​ഡി​പ്പ​സ് മി​ക​ച്ച നാ​ട​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​നാ​ട​കം ഒ​രു​ക്ക ി​യ സു​വീ​ര​നാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്‌​കാ​രം. ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ൽ ആ​റാം ത ​വ​ണ​യാ​ണ് സു​വീ​ര​ൻ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്‌​കാ​രം നേ​ടു​ന്ന​ത്. ക​ന​ൽ തി​യ​റ്റേ​ഴ്‌​സ് ദു​ബ ൈ അ​വ​ത​രി​പ്പി​ച്ച ദ്വ​ന്ദ്വം, അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം അ​വ​ത​രി​പ്പി​ച്ച ശ്ഷീ​നു എ​ന്നി​വ​ക്കാ​ണ് ര​ണ്ട ാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും നാ​ട​ക​ത്തി​നു​ള്ള സ​മ്മാ​നം. ശ്രീ​ജി​ത്ത് പൊ​യി​ൽ​കാ​വാ​ണ് (ശ്ഷീ​നു) മി​ക ​ച്ച ര​ണ്ടാ​മ​ത്തെ സം​വി​ധാ​യ​ക​ൻ.

യു.​എ.​ഇ​യു​ടെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന് എ​ട്ടു നാ​ട​ക​ങ്ങ​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഈ​ഡി​പ്പ​സ് നാ​ട​ക​ത്തി​ൽ ഈ​ഡി​പ്പ​സാ​യി അ​ഭി​ന​യി​ച്ച പ്ര​കാ​ശ​ൻ ത​ച്ച​ങ്ങാ​ടാ​ണ് മി​ക​ച്ച ന​ട​ൻ. ഇ​തേ നാ​ട​ക​ത്തി​ൽ ജാ​ക്കോ​സ്​​റ്റ​യാ​യി അ​ഭി​ന​യി​ച്ച​തി​നാ​ണ്​ ദേ​വി അ​നി​ൽ മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
ക​ല അ​ബൂ​ദ​ബി അ​വ​ത​രി​പ്പി​ച്ച അ​ർ​ധ​നാ​രീ​ശ്വ​ര​ൻ നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് അ​ഞ്ജ​ലി വേ​ണു​ഗോ​പാ​ൽ മി​ക​ച്ച ബാ​ല​ന​ടി​യാ​യ​പ്പോ​ൾ ഈ​ഡി​പ്പ​സി​ലെ അ​ക്ഷ​യ് രാ​ജ് മി​ക​ച്ച ബാ​ല ന​ട​നാ​യി. അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​​​െൻറ ചാ​വേ​ർ നാ​ട​കം സം​വി​ധാ​നം ചെ​യ്ത കെ.​വി. ബ​ഷീ​ർ, അ​ർ​ധ​നാ​രീ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്ത ബി​ജു കി​ഴ​ക്കി​നേ​ല, ഷി​ജു മു​രു​ക്കും​പു​ഴ എ​ന്നി​വ​ർ യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള മി​ക​ച്ച സം​വി​ധാ​യ​ക​രാ​യി.

മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​ൻ​മാ​ർ: സാ​ജി​ദ് കൊ​ടി​ഞ്ഞി (ശ്ഷീ​നു), മ​നോ​ജ് മു​ണ്ടേ​രി (ചേ​ര​ള ച​രി​ത്രം). മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ടി​മാ​ർ: സോ​ഫി തോ​മ​സ് (ശ്ഷീ​നു), ഷാ​ലു ബി​ജു (അ​ർ​ധ​നാ​രീ​ശ്വ​ര​ൻ). പ്ര​കാ​ശ​വി​താ​നം: കെ.​ഡി. സ​നേ​ഷ് (ദ്വ​ന്ദ്വം, ഈ​ഡി​പ്പ​സ്). പ​ശ്ചാ​ത്ത​ല സം​ഗീ​തം: ബി​ജു ജോ​സ​ഫ് (സ്വ​പ്ന​വാ​സ​വ​ദ​ത്തം), ശ്രീ​രാ​ജ് (ചാ​വു​സാ​ക്ഷ്യം). രം​ഗ​സ​ജ്ജീ​ക​ര​ണം: അ​ശോ​ക​ൻ, വേ​ണു, മ​ധു പ​ര​വൂ​ർ, നൗ​ഫ​ൽ ചൂ​ണ്ട (ഈ​ഡി​പ്പ​സ്). മി​ക​ച്ച ച​മ​യം: ക്ലി​ൻ​റ്​ പ​വി​ത്ര​ൻ (ദ്വ​ന്ദ്വം, സ്വ​പ്ന​വാ​സ​വ​ദ​ത്തം). യു.​എ.​ഇ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​കാ​ങ്ക​നാ​ട​ക ര​ച​ന മ​ത്സ​ര​ത്തി​ൽ സേ​തു​മാ​ധ​വ​ൻ ര​ചി​ച്ച കു​ടു​സ് സ​മ്മാ​നം നേ​ടി.

അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ കെ.​എ​സ്.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലു​ലു ഗ്രൂ​പ്​ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ടി.​പി. അ​ബൂ​ബ​ക്ക​ർ മു​ഖ്യാ​തി​ഥി​യാ​യി. വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ന​രി​പ്പ​റ്റ രാ​ജു, ടി.​വി. ബാ​ല​കൃ​ഷ്ണ​ൻ, അ​ഹ​ല്യ ഹോ​സ്പി​റ്റ​ൽ അ​ഡ്​​മി​നി​സ്‌​ട്രേ​ഷ​ൻ മാ​നേ​ജ​ർ സൂ​ര​ജ് പ്ര​ഭാ​ക​ർ, യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് മീ​ഡി​യ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ കെ.​കെ. മൊ​യ്തീ​ൻ കോ​യ, കെ.​എ​സ്.​സി വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷൈ​നി ബാ​ല​ച​ന്ദ്ര​ൻ, ശാ​ബി​യ പൊ​ലീ​സ് ഫ​സ്​​റ്റ്​ വാ​റ​ൻ​റ്​ ഓ​ഫി​സ​ർ ആ​യി​ഷ അ​ലി അ​ൽ ഷെ​ഹി, കെ.​എ​സ്.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ പി. ​പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ലൈ​ബ്രേ​റി​യ​ൻ കെ.​കെ. ശ്രീ​വ​ത്സ​ൻ വി​ധി​ക​ർ​ത്താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി സി.​എം.​പി. ഹാ​രി​സ്, അ​സി. സെ​ക്ര​ട്ട​റി അ​രു​ൺ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും വാ​യ​നാ ശീ​ലം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കെ.​എ​സ്.​സി ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ റീ​ഡ​ർ ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്‌​കാ​രം അ​ദ്രി​ത് ജ​വ​ഹ​ർ, സ​ജു രാ​മ​കൃ​ഷ്ണ​ൻ, കെ.​വി. സു​നി​ൽ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ർ​മ​ൽ തോ​മ​സ് സ്വാ​ഗ​ത​വും ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി സി.​എം.​പി ഹാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - drama fest-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.