ഭരത് മുരളി നാടകോത്സവം: ‘ഈഡിപ്പസ്’ മികച്ച നാടകം; സുവീരൻ സംവിധായകൻ
text_fieldsഅബൂദബി: കേരള സോഷ്യൽ സെൻറർ സംഘടിപ്പിച്ച ഭരത് മുരളി നാടകോത്സവത്തിൽ അബൂദബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച ഈഡിപ്പസ് മികച്ച നാടകമായി തെരഞ്ഞെടുത്തു. ഈ നാടകം ഒരുക്ക ിയ സുവീരനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. ഭരത് മുരളി നാടകോത്സവത്തിൽ ആറാം ത വണയാണ് സുവീരൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടുന്നത്. കനൽ തിയറ്റേഴ്സ് ദുബ ൈ അവതരിപ്പിച്ച ദ്വന്ദ്വം, അൽഐൻ മലയാളി സമാജം അവതരിപ്പിച്ച ശ്ഷീനു എന്നിവക്കാണ് രണ്ട ാമത്തെയും മൂന്നാമത്തെയും നാടകത്തിനുള്ള സമ്മാനം. ശ്രീജിത്ത് പൊയിൽകാവാണ് (ശ്ഷീനു) മിക ച്ച രണ്ടാമത്തെ സംവിധായകൻ.
യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്ന് എട്ടു നാടകങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഈഡിപ്പസ് നാടകത്തിൽ ഈഡിപ്പസായി അഭിനയിച്ച പ്രകാശൻ തച്ചങ്ങാടാണ് മികച്ച നടൻ. ഇതേ നാടകത്തിൽ ജാക്കോസ്റ്റയായി അഭിനയിച്ചതിനാണ് ദേവി അനിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
കല അബൂദബി അവതരിപ്പിച്ച അർധനാരീശ്വരൻ നാടകത്തിലെ അഭിനയത്തിന് അഞ്ജലി വേണുഗോപാൽ മികച്ച ബാലനടിയായപ്പോൾ ഈഡിപ്പസിലെ അക്ഷയ് രാജ് മികച്ച ബാല നടനായി. അബൂദബി മലയാളി സമാജത്തിെൻറ ചാവേർ നാടകം സംവിധാനം ചെയ്ത കെ.വി. ബഷീർ, അർധനാരീശ്വരൻ സംവിധാനം ചെയ്ത ബിജു കിഴക്കിനേല, ഷിജു മുരുക്കുംപുഴ എന്നിവർ യു.എ.ഇയിൽനിന്നുള്ള മികച്ച സംവിധായകരായി.
മികച്ച രണ്ടാമത്തെ നടൻമാർ: സാജിദ് കൊടിഞ്ഞി (ശ്ഷീനു), മനോജ് മുണ്ടേരി (ചേരള ചരിത്രം). മികച്ച രണ്ടാമത്തെ നടിമാർ: സോഫി തോമസ് (ശ്ഷീനു), ഷാലു ബിജു (അർധനാരീശ്വരൻ). പ്രകാശവിതാനം: കെ.ഡി. സനേഷ് (ദ്വന്ദ്വം, ഈഡിപ്പസ്). പശ്ചാത്തല സംഗീതം: ബിജു ജോസഫ് (സ്വപ്നവാസവദത്തം), ശ്രീരാജ് (ചാവുസാക്ഷ്യം). രംഗസജ്ജീകരണം: അശോകൻ, വേണു, മധു പരവൂർ, നൗഫൽ ചൂണ്ട (ഈഡിപ്പസ്). മികച്ച ചമയം: ക്ലിൻറ് പവിത്രൻ (ദ്വന്ദ്വം, സ്വപ്നവാസവദത്തം). യു.എ.ഇ തലത്തിൽ സംഘടിപ്പിച്ച ഏകാങ്കനാടക രചന മത്സരത്തിൽ സേതുമാധവൻ രചിച്ച കുടുസ് സമ്മാനം നേടി.
അവാർഡ് ദാന ചടങ്ങിൽ കെ.എസ്.സി വൈസ് പ്രസിഡൻറ് പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ ടി.പി. അബൂബക്കർ മുഖ്യാതിഥിയായി. വിധികർത്താക്കളായ നരിപ്പറ്റ രാജു, ടി.വി. ബാലകൃഷ്ണൻ, അഹല്യ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ സൂരജ് പ്രഭാകർ, യു.എ.ഇ എക്സ്ചേഞ്ച് മീഡിയ വിഭാഗം ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ, കെ.എസ്.സി വനിത വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ, ശാബിയ പൊലീസ് ഫസ്റ്റ് വാറൻറ് ഓഫിസർ ആയിഷ അലി അൽ ഷെഹി, കെ.എസ്.സി മുൻ പ്രസിഡൻറ് പി. പത്മനാഭൻ എന്നിവർ സംസാരിച്ചു.
ലൈബ്രേറിയൻ കെ.കെ. ശ്രീവത്സൻ വിധികർത്താക്കളെ പരിചയപ്പെടുത്തി. കലാവിഭാഗം സെക്രട്ടറി സി.എം.പി. ഹാരിസ്, അസി. സെക്രട്ടറി അരുൺ കൃഷ്ണൻ എന്നിവർ നിയന്ത്രിച്ചു. കുട്ടികളിലും മുതിർന്നവരിലും വായനാ ശീലം വർധിപ്പിക്കുന്നതിന് കെ.എസ്.സി ലൈബ്രറി അംഗങ്ങൾക്കായി ഏർപ്പെടുത്തിയ റീഡർ ഓഫ് ദി ഇയർ പുരസ്കാരം അദ്രിത് ജവഹർ, സജു രാമകൃഷ്ണൻ, കെ.വി. സുനിൽ എന്നിവർക്ക് സമ്മാനിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി നിർമൽ തോമസ് സ്വാഗതവും കലാവിഭാഗം സെക്രട്ടറി സി.എം.പി ഹാരിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.