ഡ്രൈവറില്ലാ ടാക്സികൾ അടുത്തമാസം നിരത്തിൽ

ദു​ബൈ: പൂ​ർ​ണ​മാ​യും സ്വ​യം നി​യ​ന്ത്ര​ണ​ത്തി​ൽ ഓ​ടു​ന്ന ടാ​ക്സി കാ​റു​ക​ൾ അ​ടു​ത്ത മാ​സ​ത്തോ​ടെ ദു​ബൈ​യി​ലെ നി​ര​ത്തു​ക​ളി​ലെ​ത്തു​മെ​ന്ന്​ ദു​ബൈ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

ഡി​ജി​റ്റ​ൽ മാ​പ്പി​ങ്​ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ജു​മൈ​റ 1​ ഏ​രി​യ​യി​ലാ​ണ്​ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ക. ജു​മൈ​റ റോ​ഡി​നും ഇ​ത്തി​ഹാ​ദ്​ മ്യൂ​സി​യ​ത്തി​നും ദു​ബൈ വാ​ട്ട​ർ ക​നാ​ലി​നും ഇ​ട​യി​ലു​ള്ള എ​ട്ടു കി​ലോ​മീ​റ്റ​റി​ൽ പ്ര​ത്യേ​കം നി​ശ്ച​യി​ച്ച ട്രാ​ക്കി​ലൂ​ടെ​യാ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ക​യെ​ന്ന്​ ആ​ർ.​ടി.​എ​യു​ടെ ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ൻ, പൊ​തു​ഗ​താ​ഗ​ത ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ഖാ​ലി​ദ്​ അ​ൽ അ​വാ​ദി പ​റ​ഞ്ഞു.

ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന സെ​ൽ​ഫ് ഡ്രൈ​വി​ങ് ട്രാ​ൻ​സ്പോ​ർ​ട്ട് വേ​ൾ​ഡ് കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്നാ​മ​ത്​ എ​ഡി​ഷ​ന്‍റെ ഭാ​ഗ​മാ​യി വാ​ർ​ത്ത​ലേ​ഖ​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഞ്ചു ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളാ​യി​രി​ക്കും തു​ട​ക്ക​ത്തി​ൽ സ​ർ​വി​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. ഒ​ക്​​ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ സ​ർ​വി​സ്​ തു​ട​ങ്ങാ​നാ​വു​മെ​ന്നാ​ണ്​ ​പ്ര​തീ​ക്ഷ. യു.​എ​സ്​ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​യം നി​യ​ന്ത്ര​ണ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ജ​ന​റ​ൽ മോ​ട്ടോ​ഴ്​​സി​ന്‍റെ അ​നു​ബ​ന്ധ ക​മ്പ​നി​യാ​യ ക്രൂ​സ്​ ക​മ്പ​നി​യാ​ണ്​ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തും.

അ​തേ​സ​മ​യം, പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​ല്ല. എ​ന്നാ​ൽ, തി​ര​ഞ്ഞെ​ടു​ത്ത വ്യ​ക്തി​ക​ൾ​ക്ക് ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ക്രൂ​സ് ടാ​ക്‌​സി​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യും. 2024 ര​ണ്ടാം പ​കു​തി​യോ​ടെ അ​തി​ന്‍റെ പൂ​ർ​ണ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തോ​ടെ യു.​എ​സി​നു​ പു​റ​ത്ത്​ സ്വ​യം നി​യ​ന്ത്ര​ണ ടാ​ക്സി​ക​ളും ഇ-​ഹെ​യ്​​ൽ സ​ർ​വി​സും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ​ ന​ട​ത്തു​ന്ന ലോ​ക​ത്തെ ആ​ദ്യ ന​ഗ​ര​മാ​യി ദു​ബൈ മാ​റും. ദു​ബൈ റോ​ഡ് ഗ​താ​ഗ​ത രം​ഗ​ത്ത് പു​തി​യ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി​രി​ക്കും ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ. റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​നും അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​ർ​ബ​ൺ വ്യാ​പ​നം ഇ​ല്ലാ​താ​ക്കാ​നും ക​ഴി​യും.

ജു​മൈ​റ ഏ​രി​യ​യി​ൽ ക്രൂ​സ് നേ​ര​ത്തേ ഡി​ജി​റ്റ​ൽ മാ​പ്പി​ങ് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ടാ​ക്സി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ റോ​ഡ് നി​യ​മ​ങ്ങ​ൾ​ക്കും ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ൽ മ​നു​ഷ്യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ, അ​തി​ന് ഔ​ദ്യോ​ഗി​ക രൂ​പം ന​ൽ​കാ​ൻ ദു​ബൈ പൊ​ലീ​സു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്.

മൂ​ന്നു യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ടാ​ക്സി​ക​ളാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. എ​ന്നാ​ൽ, എ​ത്ര തു​ക ഈ​ടാ​ക്ക​ണം എ​ന്ന​ത് നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ലി​മോ ടാ​ക്സി ചാ​ർ​ജി​നെ​ക്കാ​ൾ 30 ശ​ത​മാ​നം അ​ധി​ക​മാ​യി​രി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ സൂ​ചി​പ്പി​ച്ചു.

അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ ഡ്രൈ​വ​റി​ല്ല ടാ​ക്സി​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് പ​ദ്ധ​തി. 2030ഓ​ടെ ടാ​ക്സി​ക​ളു​ടെ എ​ണ്ണം 4000 ആ​യി ഉ​യ​ർ​ത്തി ദു​ബൈ​യു​ടെ സ്മാ​ർ​ട്ട്‌ സെ​ൽ​ഫ് ഡ്രൈ​വി​ങ് രം​ഗ​ത്ത് 25 ശ​ത​മാ​നം ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളാ​ക്കി മാ​റ്റു​മെ​ന്നും ഖാ​ലി​ദ്​ അ​ൽ അ​വാ​ദി പ​റ​ഞ്ഞു

Tags:    
News Summary - Driverless taxis on the road in next month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.