ദുബൈ: നടപടികൾ പൂർത്തിയാക്കിയ ലൈസൻസും വാഹന രജിസ്ട്രേഷൻ കാർഡും രണ്ട് മണിക്കൂറിനകം ഉടമയ്ക്ക് ലഭ്യമാക്കുന്ന സംവിധാനവുമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). കൂടുതൽ സൗകര്യപ്രദവും ലളിതവുമായ ഒരു പ്രക്രിയയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. അതേ ദിവസം തന്നെ അബൂദബിയിലും ഷാർജയിലും ഇത് ലഭ്യമാവുമെന്ന് ആർ.ടി.എ ട്വീറ്റ് ചെയ്തു.
പുതിയ സേവനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആർ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഡ്രൈവിങ് ക്ലാസുകളിൽ പങ്കെടുക്കാതെ തന്നെ നാട്ടിലെ ലൈസൻസ് ദുബൈ ലൈസൻസാക്കി മാറ്റാനുള്ള ‘ഗോൾഡൻ ചാൻസ്’ പദ്ധതിയും കഴിഞ്ഞ മാസം ആർ.ടി.എ പ്രഖ്യാപിച്ചിരുന്നു.
ഇതു വഴി ലൈസൻസ് എടുക്കുന്നവർ ഡ്രൈവിങ് ടെസ്റ്റിനും എഴുത്തുപരീക്ഷക്കും മറ്റ് രേഖകൾ തയ്യാറാക്കാനുമായി 2,200 ദിർഹം ഫീസ് നൽകണം. ടെസ്റ്റിൽ പരാജയപ്പെടുന്നവർ വീണ്ടും അപേക്ഷിക്കുന്നതിന് മുമ്പ് ഡ്രൈവിങ് ക്ലാസുകളിൽ പങ്കെടുക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.