ദുബൈ: ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലായി സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). മൊബൈലിലെ ആപ്പിൾ വാലറ്റിൽ ആർ.ടി.എയുടെ പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്താണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഒറിജിനൽ ലൈസൻസ് എടുക്കാൻ മറന്നാലും വാഹന പരിശോധനക്കിടെ ഡിജിറ്റൽ രൂപത്തിലുള്ള ലൈസൻസ് കാണിച്ചാൽ മതി. പലപ്പോഴും ലൈസൻസ് എടുക്കാൻ മറക്കുന്നതിനാൽ പലരും ഇതിന്റെ ഫോട്ടോ ഫോണിലും മറ്റും സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ, ഐഫോൺ വാലറ്റിൽ നിന്ന് രണ്ട് ക്ലിക്കിനകം എളുപ്പത്തിൽ ലൈസൻസ് എടുക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
ആദ്യം പ്ലേ സ്റ്റോറിൽ നിന്ന് ആർ.ടി.എയുടെ ആപ്പ് ഡൗൺലോഡ് ചെയ്യണം. തുടർന്ന് എകൗണ്ടുമായി ട്രാഫിക് രേഖകൾ (ലൈസൻസ്, വാഹനത്തിന്റെ രേഖകൾ) എന്നിവ ലിങ്ക് ചെയ്യുക. ആപ്പിന്റെ ഏറ്റവും താഴെയുള്ള ഹോം പേജിൽ അഞ്ച് ബട്ടണുകൾ/ഐകണുകൾ കാണാം.
ഇതിൽ മൈ ഡോക്യുമെന്റ് എന്ന ബട്ടൺ അമർത്തി മൈ ലൈസൻസ് എന്ന ടാബ് ഓപ്പൺ ചെയ്താൽ അവിടെ ഡിജിറ്റൽ രൂപത്തിലുള്ള ലൈസൻസ് കാണാൻ കഴിയും. ഡിജിറ്റൽ കാർഡിന് താഴേ ആഡ് ടു ആപ്പിൾ വാലറ്റ് എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താൽ ഇ-വാലറ്റിൽ ഡിജിറ്റൽ ലൈസൻസ് കണ്ടെത്താനാവും. വാഹനത്തിന്റെ രേഖകളും ഇതേ രീതിയിൽ സൂക്ഷിക്കാം. ആപ്പിൾ ഉപഭോക്താക്കൾക്ക് മാത്രമാണ് നിലവിൽ ഈ സൗകര്യം ലഭ്യമാവുകയെന്ന് ആർ.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.