മ​യ​ക്കു​മ​രു​ന്ന്​ കേ​സ്​: ഇ​ന്ത്യ​ൻ ന​ടി നാ​ട്ടി​ലെ​ത്തി

ഷാ​ർ​ജ: മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം​വെ​ച്ചെ​ന്ന കേ​സി​ൽ ഷാ​ർ​ജ കോ​ട​തി കു​റ്റ​മു​ക്ത​യാ​ക്കി​യ മും​ബൈ​യി​ലെ ന​ടി ക്രി​സ​ൻ പെ​രേ​ര നാ​ട്ടി​ലെ​ത്തി. ക്രി​സ​നെ​തി​രാ​യ എ​ല്ലാ കേ​സു​ക​ളി​ലും നി​ര​പ​രാ​ധി​യാ​ണെ​ന്ന്​ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു.​എ.​ഇ അ​ധി​കൃ​ത​ർ യാ​ത്രാ​വി​ല​ക്ക്​ നീ​ക്കി​യ​തോ​ടെ​യാ​ണ്​ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര സാ​ധ്യ​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ക്രി​സ​നെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. മും​ബൈ​യി​ലു​ള്ള ര​ണ്ടു​ പേ​ർ ചേ​ർ​ന്ന്​ ച​തി​യി​ലൂ​ടെ​ ക്രി​​സ​നെ കേ​സി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നു.

26കാ​രി​യാ​യ ക്രി​സ​ൻ പെ​രേ​ര ഏ​പ്രി​ൽ ഒ​ന്നി​നാ​ണ്​ ഷാ​ർ​ജ​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്. മും​ബൈ​യി​ൽ​നി​ന്ന്​ ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ അ​വ​രെ മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം​വെ​ച്ച​തി​ന്‍റെ പേ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മൂ​ന്നാ​ഴ്ച​യി​ല​ധി​കം ജ​യി​ലി​ൽ ക​ഴി​ഞ്ഞ​ശേ​ഷം ഏ​പ്രി​ൽ 28ന്​ ​ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും യാ​ത്രാ​വി​ല​ക്കു​ള്ള​തി​നാ​ൽ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ മും​ബൈ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ്​ കേ​സി​ൽ ക്രി​സ​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

ഒ​രു ഹോ​ളി​വു​ഡ് വെ​ബ്‍സീ​രീ​സി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്താ​ണ് ഓ​ഡി​ഷ​നെ​ന്ന പേ​രി​ല്‍ ര​ണ്ടം​ഗ സം​ഘം ക്രി​സ​നോ​ട് യു.​എ.​ഇ​യി​ലേ​ക്കു പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. യാ​ത്ര പു​റ​പ്പെ​ടും​മു​മ്പ് ക്രി​സ​ന് ഇ​വ​ര്‍ ന​ല്‍കി​യ ഒ​രു ട്രോ​ഫി​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഒ​ളി​പ്പി​ച്ചി​രു​ന്നു. യു.​എ.​ഇ​യി​ല്‍ എ​ത്തി​യ​ശേ​ഷം ഈ ​ട്രോ​ഫി മ​റ്റൊ​രാ​ള്‍ക്ക് കൈ​മാ​റ​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ല്‍, ഇ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​ണ്ടെ​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ച്ചു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ട്രോ​ഫി​ക്കു​ള്ളി​ല്‍ ല​ഹ​രി​പ​ദാ​ർ​ഥം ക​ണ്ടെ​ത്തു​ക​യും അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ മും​ബൈ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ടു​ കേ​സി​ൽ ര​ണ്ടു​ പ്ര​തി​ക​ളെ മും​ബൈ​യി​ൽ​വെ​ച്ച്​ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags:    
News Summary - Drug case- u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.