ദുബൈ: രാത്രി വൈകിയും ഉറങ്ങാത്ത നഗരമായ ദുബൈയിൽ യാത്രക്കാരുടെ സൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയൊരു രാത്രികാല ബസു കൂടി. N30 നമ്പർ ബസാണ് റോഡ് ഗതാഗത അതോറിറ്റി നിരത്തിലിറക്കുന്നത്. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് ബസ് ഒാടുക. ഇൻറർനാഷനൽ സിറ്റിയിലെ ഡ്രാഗൻമാർട്ട് രണ്ട് മുതൽ ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലേക്കാണ് സർവീസ്. റാഷിദിയ മെട്രോ സ്റ്റേഷനും കടന്നു പോകും. പുതിയ സർവീസ് തുടങ്ങുന്നതിെൻറ ഭാഗമായി 11 എ, 24,34,50,56,95,95എ, എഫ് 53,എക്സ് 25,എൻ 55 എന്നീ സർവീസുകളും പുനക്രമീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.