ദുബൈ വിമാനത്താവളങ്ങളിൽ ‘ക്ലൗഡ്​ ബേസ്​ഡ്​’ വിമാന വിവര ബോർഡ്​

ദുബൈ: ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിലും ദുബൈ വേൾഡ്​ സെൻട്രൽ വിമാനത്താവളത്തിലും  ‘ക്ലൗഡ്​ ബേസ്​ഡ്​’ വിമാന വിവര ബോർഡ്​ സ്​ഥാപിച്ചു. മിഡിലീസ്​റ്റ്​ മേഖലയിൽ ആദ്യമായാണ്​ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നത്​. സാംസങ്​ ഇലക്​ട്രാണിക്​സ്​, എയർപോർട്ട്​ ലാബ്​സ്​ എന്നിവയുടെ സഹകരണത്തോടെയാണ്​ ഇൗ അത്യാധുനിക സംവിധാനം ഒരുക്കിയത്​.

പദ്ധതിയുടെ ഭാഗമായി 2700 പ്രദർശന ബോർഡുകളാണ്​ മാറ്റി സ്​ഥാപിച്ചത്​. വിമാനത്താവളങ്ങളുടെ വികസനത്തിന്​ സ്​മാർട്ട്​ സാ​േങ്കതിക വിദ്യയുടെ ഉപയോഗം മികച്ച മാർഗമാണെന്ന്​ ദു​ൈബ വിമാനത്താവള അധികൃതർ പറഞ്ഞു.

Tags:    
News Summary - Dubai Airport-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.