ദുബൈ: പുനരുപയോഗം ചെയ്യാനാവാത്ത പ്ലാസ്റ്റിക്കിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവ ളത്തിൽ വിലക്കു വരുന്നു. 2020 ജനുവരി മുതൽ നടപടി പ്രാബല്യത്തിലാവും. വർഷം തോറും 90 ദശലക് ഷം ആളുകൾക്ക് ആതിഥ്യമരുളുന്ന വിമാനത്താവളത്തിൽ ഇത്തരമൊരു നടപടി കൈക്കൊള്ളുക വഴി പരിസ്ഥിതി സംരക്ഷണത്തിൽ മികച്ച കുതിപ്പു നടത്താനാകുമെന്ന് ദുബൈ വിമാനത്താവളം വാണിജ്യ വിഭാഗം എക്സിക്യുട്ടിവ് വൈസ് പ്രസിഡൻറ് യൂജൻ ബറി വ്യക്തമാക്കി.
വിമാനത്താവളത്തിലെ 106 വ്യവസായ സംരംഭങ്ങളും ഇതിനനുസൃതമായ പ്രവർത്തനങ്ങൾക്ക് ഇതിനകം തന്നെ തുടക്കമിട്ടിട്ടുണ്ട്. ഉദാഹരണത്തിന് കോസ്റ്റാ കോഫി പ്ലാസ്റ്റിക് സ്ട്രോയുടെ ഉപയോഗം ഒഴിവാക്കുകയാണ്. പകരമായി പരിസ്ഥിതി സൗഹാർദപരമായ ബദലുകൾ ഏർപ്പെടുത്തുമെന്ന് എമിറേറ്റ്സ് ലിഷർ റീെട്ടയിൽ മാർക്കറ്റിങ് മേധാവി ഷെമൈൻ േജാൺസ് പറഞ്ഞു. ഒഴിവാക്കിയ 60000 സ്ട്രോകൾ ഉപയോഗിച്ച് ഭൂഗോളത്തിെൻറ മാതൃകയും ഒരുക്കിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾനേടിയ വാസ്തുശിൽപി മരിസ്ക നെൽ ആണ് ശിൽപി. ദുബൈ ഡ്യൂട്ടിഫ്രീയുടെ പ്രശസ്തമായ പളപളപ്പുള്ള പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കും. പകരും പതിവായി ഉപയോഗിക്കാൻ കഴിയുന്ന പരിസ്ഥിതി സൗഹാർദമായ ബാഗുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുമെന്ന് ഡി.ഡി.എഫ് ധനകാര്യ വിഭാഗം വൈസ് പ്രസിഡൻറ് കുമാർ അനന്തൻ രംഗേശ്വരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.