ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ റണ്‍വേകളിലൊന്ന് അടുത്തവര്‍ഷം 45 ദിവസം അടച്ചിടും. അറ്റകുറ്റപണികള്‍ക്കായാണ് റണ്‍വേ അടച്ചിടുന്നത്. ബദല്‍ സംവിധാനങ്ങള്‍ക്കായി വിമാനത്താവളം അധികൃതര്‍ നടപടികളാരംഭിച്ചു. അടുത്തവര്‍ഷം ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ തെക്ക് ഭാഗത്തെ റണ്‍വേയാണ് അടക്കുക.
ദിവസം 1,100 ലധികം വിമാനങ്ങള്‍ പറന്നിറങ്ങുന്ന വിമാനത്താവളത്തിലെ പ്രധാന രണ്ട് റണ്‍വേകളിലൊന്ന് അടക്കുന്നതിെൻറ ബുദ്ധിമുട്ടുകള്‍ കുറക്കാനുള്ള നടപടികള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചു. 2014 ല്‍ ദുബൈ വിമാനത്താവളത്തിെൻറ വടക്കുഭാഗത്തെ റൺവേ സമാനമായ അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരുന്നു. തെക്കുഭാഗത്തെ റണ്‍വേക്ക് നിശ്ചയിച്ചിരുന്ന കാലപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വിപുലമായ അറ്റകുറ്റപണി നടത്തുന്നത്. 60,000 ടണ്‍ ടാറ്, 8000 ഘന മീറ്റര്‍ കോണ്‍ക്രീറ്റ്, 800 കിലോമീറ്റര്‍ കേബിള്‍, 5,500 റണ്‍വേ ലൈറ്റ് എന്നിവ ഉപയോഗിച്ചാണ് റണ്‍വേ നവീകരിക്കാനൊരുങ്ങുന്നത്.
റണ്‍വേ അടച്ചിടുന്ന കാലയളവില്‍ വിമാനസര്‍വീസുകളുടെ എണ്ണം കുറക്കാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജബല്‍അലിയിലെ മക്തൂം എയര്‍പോര്‍ട്ടിലേക്ക് ചില സര്‍വീസുകള്‍ മാറ്റിയും ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.