ദുബൈ: ഏഷ്യയിലേക്ക് കടത്താൻ ആഫ്രിക്കയിൽ നിന്ന് എത്തിച്ച ആനക്കൊമ്പുകൾ ദുബൈ വിമാനത്താവളത്തിൽ പിടികൂടി. പാദരക്ഷകൾ നിറച്ച പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഇവ കടത്താൻ ശ്രമിച്ചത്. കറുത്ത ചായം പൂശിയ 1849 കഷ്ണങ്ങളാണ് കണ്ടെടുത്തത്. പല വലിപ്പത്തിയലും രൂപത്തിലുമാണ് ഇവയുണ്ടായിരുന്നതെന്ന് വിമനത്താവള സുരക്ഷയുടെ ചുമതലയുള്ള ജനൽ ഡിപ്പാർട്ട്മെൻറ് ഒാഫ് എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അലി അതീഖ് ബിൻ ലഹേജ് പറഞ്ഞു. ഇത്തരം വസ്തുക്കൾ കടത്താൻ ദുബൈയുടെ മണ്ണ് ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോക രാജ്യങ്ങളുടെ സഹായത്തോടെ ഇത്തരം കച്ചവടങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമം തുടരും. പിടിച്ചെടുത്ത ആനക്കൊമ്പുകൾ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കൈമാറും. വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും സസ്യങ്ങളെയും സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര കരാറിൽ 1990 മുതൽ യു.എ.ഇ അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.