ദുബൈ: മറാക്കഷ് സ്ട്രീറ്റും ദുബൈ അന്താരാഷ്ട്ര വിമാനത്താവളവും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കപാത ഇൗ മാസം 20 ന് തുറക്കുമെന്ന് റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഉംറമൂലിലെ ഗതഗതക്കുരുക്ക് ഇല്ലാതാക്കാൻ ഇൗ പാത ഉപകരിക്കും. ജനസാന്ദ്രതയേറിയതും സ്കൂളുകളും മറ്റ് നിരവധി സ്ഥാപനങ്ങളും ഉള്ളയിടമാണ് ഇവിടം.
എയർപോർട്ട്- മറാക്കഷ് സ്ട്രീറ്റ് ജംഗ്ഷൻ വികസനത്തിെൻറ ഭാഗമായാണ് തുരങ്കം നിർമ്മിച്ചത്. ഇരുവശത്തേക്കും മൂന്ന് പാതകളുള്ള രണ്ട് മേൽപ്പാലങ്ങളും പദ്ധതിയുടെ ഭാഗമാണ്. തുരങ്കപാത തുറക്കുന്നതോടെ ഇൗ ജംഗ്ഷനിൽ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം ഏഴ് മിനിറ്റിൽ നിന്ന് ഒരു മിനിറ്റിൽ താഴെയാകുമെന്ന് ആർ.ടി.എയുടെ ട്രാഫിക് ആൻറ് റോഡ് ഏജൻസി ഡയറക്ടർ നബീൽ മുഹമ്മദ് പ
റഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.