ദുബൈ: മലപ്പുറം തിരൂർ മാവുംകുന്ന് പരേതനായ മേനോത്തിൽ പൂപ്പറമ്പിൽ ചേക്കു ഹാജി എന്ന ബാവയുടെ മകൻ മുഹമ്മദ് നിയാസ് (45) ദുബൈയിൽ മരിച്ചു.കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ നാട്ടിലേക്ക് പോവാൻ ദുബൈ എയർപോർട്ടിൽ എത്തിയ നിയാസ് എമിഗ്രേഷൻ നടപടിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ദുബൈ റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ അസുഖം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമാണുണ്ടായത്.
അബൂദബി കൺസ്ട്രക്ഷൻ ജനറൽ കോൺട്രാക്ടിംഗ് ഹൗസ് കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാനായിരുന്നു. ഖദീജയാണ് മാതാവ്. ഭാര്യ: സലീന ആതവനാട്. മകൻ: ദിൽവർ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്. സഹോദരങ്ങൾ : നൗഷാദ് (സെക്യൂരിറ്റി ഹെഡ്, ബുർജുൽ അറബ് ദുബൈ ), വഹീദ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.