ദുബൈ: യു.എ.ഇയുടെ കലാ^സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ സമർപ്പിക്കാൻ ലക്ഷ്യമിട്ട് ഗൂഗ്ളുമായി സഹകരിച്ച് 'ദുബൈസ് കൾച്ചർ ആൻഡ് ഹെറിറ്റേജ്' പദ്ധതി പ്രഖ്യാപിച്ചു. ലോകത്തെമ്പാടുമുള്ള ഹൈ റെസല്യൂഷൻ ചിത്രങ്ങൾ സമർപ്പിക്കാനുള്ള പ്ലാറ്റ്ഫോമായ ഗൂഗ്ൾ ആർട്സ് ആൻഡ് കൾച്ചർ വഴിയാണ് പദ്ധതിയുടെ പ്രവർത്തനം. ദുബൈ കൾച്ചർ ആൻഡ് ആർട്ട് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി ലോഞ്ച് ചെയ്തത്.
artsandculture.google.com എന്ന ഗൂഗ്ൾ പ്ലാറ്റ്ഫോം വഴി ദുബൈയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും കലാസൃഷ്ടികളും സമർപ്പിക്കും. നിലവിൽ 2000ഒാളം സാംസ്കാരിക കേന്ദ്രങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗൂഗ്ൾ ആർട്സിൽ ആദ്യമായാണ് ഒരു സർക്കാർ വകുപ്പ് ഇംഗ്ലീഷിലും അറബിയിലും വിവരണങ്ങൾ നൽകുന്നത്.
കലാ^സാംസ്കാരിക^പൈതൃക മേഖലയിൽ ദുബൈയുടെ സ്ഥാനം ഉൗട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇതിെൻറ ഭാഗമായി 800ഒാളം ഹൈ റെസല്യൂഷൻ ചിത്രങ്ങൾ ദുബൈ നൽകിയിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലുമുള്ള വിവരണങ്ങളോടെയാണ് നൽകിയിരിക്കുന്നത്. ദുബൈയുടെ സമ്പന്നമായ പൈതൃകം എല്ലാവരിലേക്കും എത്തിക്കാൻ ഇത് ഉപകരിക്കുമെന്ന് ശൈഖ ലത്തീഫ പറഞ്ഞു. വളർന്നുവരുന്ന കലാപ്രതിഭകൾക്ക് വലിയൊരു അവസരമാണ് ഇതുവഴി ഉണ്ടാകുന്നത്. കല, സംസ്കാരം, സർഗ്ഗാത്മകത എന്നിവയുടെ ആഗോള കേന്ദ്രമായി നഗരം മാറിയതിൽ അഭിമാനിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദീർഘവീക്ഷണത്തിെൻറ ഫലമാണ് പദ്ധതിയെന്നും അദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും ശൈഖ ലത്തീഫ പറഞ്ഞു.
ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗൂഗ്ൾ മിഡ്ൽ ഇൗസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മാനേജിങ് ഡയറക്ടർ ലിനോ കറ്റാറുസി പറഞ്ഞു. ടൂറിസത്തിെൻറ വീണ്ടെടുക്കലിൽ സാങ്കേതികവിദ്യയ്ക്ക് എങ്ങനെ ഒരു പങ്കു വഹിക്കാനാകുമെന്നതിെൻറ പ്രധാന ഉദാഹരണമായി ഇത് മാറുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.