ദുബൈ: പരിസ്ഥിതി അവബോധം വളർത്തുന്നതിനായി ദുബൈയിലെ ബീച്ചുകൾ സന്ദേശങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിക്കുന്ന പദ്ധതിയുമായി ബീച്ചുകളിൽ പരിസ്ഥിതി സന്ദേശങ്ങളുമായി മുനിസിപ്പാലിറ്റി. പ്രത്യേക വാഹനം ഉപയോഗിച്ച് മണലിൽ സന്ദേശങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്താണ് സന്ദർശകരെ ആകർഷിക്കുന്നത്.
എമിറേറ്റിലെ വ്യത്യസ്ത ബീച്ചുകളിലാണ് ഓരോ ദിവസവും സന്ദേശപ്രചാരണം നടത്തുന്നത്. ബീച്ചിലെത്തുന്നവർക്ക് ആനന്ദവും പരിസ്ഥിതിയെക്കുറിച്ച് ബോധവത്കരണവുമാണ് സംവിധാനത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ബീച്ചുകളിൽ പരിസ്ഥിതി സന്ദേശങ്ങളുമായി മുനിസിപ്പാലിറ്റി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഗുണനിലവാരമുള്ള സേവനങ്ങൾ നൽകാനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് സംവിധാനം ഒരുക്കിയിട്ടുള്ളതെന്നും നമ്മുടെ പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നവംബറിൽ സന്നദ്ധപ്രവർത്തകരുടെ പരിസ്ഥിതി സൗഹൃദ കൂട്ടായ്മ ഒരു മണിക്കൂറിൽ 5,000 കണ്ടൽചെടികൾ ദുബൈയിൽ നട്ടുപിടിപ്പിച്ചിരുന്നു. 2030ഓടെ 10 കോടി കണ്ടൽചെടികൾ കൂടി നട്ടുപിടിപ്പിക്കാൻ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി അബൂദബിയിലെ ന്യൂയോർക് സർവകലാശാലയിലെ 100 വിദ്യാർഥികളാണ് ഈ പരിശ്രമത്തിന്റെ ഭാഗമായത്. ആഗോള ഹരിത പദ്ധതികളുടെ ഭാഗമായി നിരവധി പദ്ധതികളാണ് യു.എ.ഇ നടപ്പിലാക്കുന്നത്. അടുത്ത വർഷം ഐക്യരാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥ്യമരുളുന്നത് ദുബൈ എക്സ്പോ സിറ്റിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.