പ്രകൃതിയെയും പ്രജകളെയും ഒരു പോലെ സേവിക്കുന്ന ഭരണാധികാരികളാണ് യു.എ.ഇയുടെ സൗഭാഗ്യം. ദുബൈയിലെ ജുമൈറ കടലോരത്തുനിന്ന് തുടങ്ങി, ബർദുബൈ, ദേര മേഖലകളെ തഴുതകി തലോടി പോകുന്ന കടലിടുക്കിൽ അലിഞ്ഞുചേരുന്ന ഒരു കനാലുണ്ട് ദുബൈയിൽ. തീർത്തും മനുഷ്യ നിർമിതമായ ഈ കനാലിനു പിന്നിൽ കടൽ പാടുന്നൊരു കഥയുമുണ്ട്. മുമ്പ് ദുബൈ നഗരം അഭിവൃദ്ധിയിലേക്ക് പടവുകള്‍˙ കയറുന്ന കാലത്ത് ഒരു ചെറിയ തോട് നികത്തേണ്ടിവന്നു. ആ തോടിലൂടെ ജലഗതാഗതം ഉണ്ടായിരുന്നില്ലെങ്കിലും ഒഴുക്കുണ്ടായിരുന്നു. നിറയെ റൗണ്ടെബൗട്ടുകളുണ്ടായിരുന്ന പണ്ടത്തെ ദുബൈ, അബൂദബി ഹൈവേയുടെ ഓരത്തുകൂടെയായിരുന്നു അതിെൻറ പോക്ക്.
കടലുമായി ചെറിയ ചങ്ങാത്തം ഉണ്ടായിരുന്നതുകൊണ്ട് മത്സ്യങ്ങളുമുണ്ടായിരുന്നു. അതിനെ ചൂണ്ടയിട്ട് പിടിക്കാന്‍˙ പ്രവാസികളും സ്വദേശികളും എത്തി. കാലം പാഞ്ഞപ്പോള്‍˙ ബുർജ് ഖലീഫയും മെട്രോയും ട്രാമും ആകാശം തൊടുന്ന നിരവധി വിസ്മയങ്ങളും ദുബൈയില്‍˙ ഉയർന്നു. ഈ ഉയർച്ചക്കിടയിലും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍˙ റാശിദ് ആല്˙ മക്തൂം ചിന്തിച്ചത് പണ്ട് തെൻറ പൂർവികര്‍˙ നികത്തിയ ആ തോടെങ്ങനെ വീണ്ടെടുക്കും എന്നതായിരുന്നു. ഭരണ നൈപുണ്യത്തോടൊപ്പം മനസ് നിറയെ കവിതയും പ്രകൃതിസ്നേഹവും കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് അധികം ചിന്തിക്കേണ്ടി വന്നില്ല.
മനസ്സിലൂടെ ദുബൈ കനാല്‍˙ ഒഴുകാന്‍˙ തുടങ്ങിയിരുന്നു. ദുബൈ രാജകുടുംബത്തിെൻറ തറവാട് നിലകൊള്ളുന്ന ഷിന്ദഗയിൽ നിന്ന് തുടങ്ങി റാസൽഖോര്‍˙ പക്ഷിസങ്കേതത്തില്‍˙ അവസാനിക്കുന്ന, കണ്ടൽകാടിെൻറ കുളിരുമായി കുണുങ്ങി നടക്കുന്ന ജലാശയത്തെ അറബ്യന്‍˙ ഉൾക്കടലുമായി ബന്ധപ്പെടുത്തുന്ന പദ്ധതിയാണ് ശൈഖ് മുഹമ്മദിെൻറ മനസില്‍˙ പിറന്നത്. അങ്ങനെ 27 ലക്ഷം ദിർഹം ചെലവഴിച്ച് ദുബൈ സർക്കാര്‍˙ 3.2 കിലോമീറ്റര്‍˙ ജലപാത യാഥാർഥ്യമാക്കി.
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫക്ക് വിളിപ്പാടകലെ കൂടിയാണ് പുതിയ കനാല്‍˙ പോകുന്നത്. പരമ്പരാഗത ഗ്രാമമായ ഷിന്ദഗയെ തൊട്ടുതലോടി ആരംഭിക്കുന്ന കനാല്‍˙ ലോകാദ്ഭുതങ്ങള്‍˙ മേളിക്കുന്ന സബീൽ ഡിസ്ട്രിക്റ്റിലൂടെ ഒഴുകുന്നു. ദേശാടനപക്ഷികൾ പറന്നുല്ലസിക്കുന്ന സഫാ ഉദ്യാനത്തിലൂടെ കടന്ന് ബുർജുല്‍˙ അറബിനും മദീനത്ത് ജുമൈറക്കും ഏറെ അകലെയല്ലാതെയാണ് ഇത് അറേബ്യന്‍˙ ഉൾക്കടലിലെത്തുന്നത്.
ഇടതടവില്ലാതെ വാഹനങ്ങള്‍˙ പായുന്ന ശൈഖ് സായിദ് റോഡ്, അല്‍˙ വാസൽ, ജുമൈറ റോഡുകളുടെ മധ്യത്തിലൂടെ വേണമായിരുന്നു കനാലിനെ കടലിലേക്ക് ആനയിക്കാന്‍˙.
ശൈഖ് സായിദ് റോഡിലും മറ്റും ഘട്ടംഘട്ടമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തില്‍˙ പാലങ്ങള്‍˙ പൂർത്തിയാക്കി. മനോഹരങ്ങളായ അഞ്ച് നടപ്പാലങ്ങള്‍˙ ഇതിലുണ്ട്. ഗതാഗതത്തിനായി നിർമിച്ച അഞ്ച് പാലങ്ങള്‍˙ വേറെയും. പാലത്തിൽ നിന്ന് പലവർണങ്ങളിലൂടെ ജലം കായലിലേക്ക് വീഴുന്ന കാഴ്ച കാണേണ്ടതുതന്നെ. നേര്˙ത്ത സംഗീതത്തില്‍˙ ഏഴ് നിറങ്ങളിൽ വെള്ളം നടത്തുന്ന കുടമാറ്റം കാണാന്‍˙ ദിനംപ്രതി ആയിരങ്ങളെത്തുന്നു. കനാലിെൻറ തീരത്തെ നടപ്പാതക്കുമുണ്ട് ഏഴഴക്. യന്ത്രവേഗമാർന്ന പ്രദേശത്തെ വളരെ വേഗം ദുബൈ ഒരു ജൈവ സംഗീത സ്വർഗമാക്കി. ഇപ്പോൾ ദേശാടന പക്ഷികള്‍˙ കനാലോരത്ത് വിരുന്നെത്തുന്നു. മനുഷ്യനും പക്ഷികൾക്കും കണ്ണിൽപെടാത്ത അസംഖ്യം ജീവജാലങ്ങൾക്കും ഉല്ലസിക്കാൻ ദുബൈ തീരത്ത് സ്വർഗമാണ് ഇന്ന് ഈ കനാല്‍˙. കനാലിെൻറ കനവറിയണമെങ്കിൽ ഒരുവട്ടമെങ്കിലും ബോട്ട് യാത്ര നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.