ദുബൈ: ഭരണാധികാരികളുടെ ചിത്രം പതിച്ച മനോഹരമായ നാണയം പുറത്തിറക്കി യു.എ.ഇ സെൻട്രൽ ബാങ്ക്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ ചിത്രമാണ് 50 ദിർഹം നാണയത്തിൽ ആലേഖനം ചെയ്തത്.
നാണയത്തിന്റെ മറുവശത്ത് യു.എ.ഇയുടെ ലോഗോയും അറബിയിലും ഇംഗ്ലീഷിലും സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ എന്ന എഴുത്തുമാണുള്ളത്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ക്രിയേറ്റിവ് സ്പോർട്സ് അവാർഡിന്റെ 12ാമത് പതിപ്പ് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നാണയങ്ങൾ പുറത്തിറക്കിയത്.
പ്രാദേശിക തലത്തിലും ആഗോളതലത്തിലും കായികരംഗത്ത് കാര്യമായ സംഭാവനകൾ നൽകിയ വ്യക്തികളെയും ടീമുകളെയും സംഘടനകളെയും ആദരിക്കുന്ന അവാർഡാണിത്.
നാണയങ്ങൾ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ക്രിയേറ്റിവ് സ്പോർട്സ് അവാർഡിന് കൈമാറിയതിനാൽ നിലവിൽ വിൽപനക്ക് ലഭ്യമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.