Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ...

ദു​ബൈ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ചി​ത്ര​വു​മാ​യി നാ​ണ​യം

text_fields
bookmark_border
ദു​ബൈ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ചി​ത്ര​വു​മാ​യി നാ​ണ​യം
cancel
camera_alt

ദു​ബൈ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ചി​ത്ര​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ നാ​ണ​യം

ദു​ബൈ: ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ചി​ത്രം പ​തി​ച്ച മ​നോ​ഹ​ര​മാ​യ നാ​ണ​യം പു​റ​ത്തി​റ​ക്കി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ന്നി​വ​രു​ടെ ചി​ത്ര​മാ​ണ്​ 50 ദി​ർ​ഹം നാ​ണ​യ​ത്തി​ൽ ആ​ലേ​ഖ​നം ചെ​യ്​​ത​ത്.

നാ​ണ​യ​ത്തി​ന്റെ മ​റു​വ​ശ​ത്ത് യു.​എ.​ഇ​യു​ടെ ലോ​ഗോ​യും അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഓ​ഫ്​ യു.​എ.​ഇ എ​ന്ന എ​ഴു​ത്തു​മാ​ണു​ള്ള​ത്. മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം ക്രി​യേ​റ്റി​വ് സ്‌​പോ​ർ​ട്‌​സ് അ​വാ​ർ​ഡി​ന്റെ 12ാമ​ത് പ​തി​പ്പ് ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്.

പ്രാ​ദേ​ശി​ക ത​ല​ത്തി​ലും ആ​ഗോ​ള​ത​ല​ത്തി​ലും കാ​യി​ക​രം​ഗ​ത്ത് കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ളെ​യും ടീ​മു​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ആ​ദ​രി​ക്കു​ന്ന അ​വാ​ർ​ഡാ​ണി​ത്.

നാ​ണ​യ​ങ്ങ​ൾ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം ക്രി​യേ​റ്റി​വ് സ്‌​പോ​ർ​ട്‌​സ് അ​വാ​ർ​ഡി​ന് കൈ​മാ​റി​യ​തി​നാ​ൽ നി​ല​വി​ൽ വി​ൽ​പ​ന​ക്ക് ല​ഭ്യ​മാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shaikh HamdanSheikh MohammadDubai Coin
News Summary - Dubai Coin with Rulers Image
Next Story