ഹ​ര​ജി ത​ള്ളി; സ​ഞ്ജ​യ് ഷാ​യെ ഡെ​ന്മാ​ർ​ക്കി​ന് കൈ​മാ​റും

ദു​ബൈ: നി​കു​തി വെ​ട്ടി​പ്പ്​ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ്​ പൗ​ര​ൻ സ​ഞ്ജ​യ്​ ഷാ​യെ ഡെ​ന്മാ​ർ​ക്കി​ന്​ കൈ​മാ​റും. കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് സ​ഞ്ജ​യ്​ ഷാ ​ന​ൽ​കി​യ ഹ​ര​ജി ദു​ബൈ കോ​ട​തി ത​ള്ളി. ഇ​തി​നെ​തി​രെ മേ​ൽ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ സ​ഞ്ജ​യ്​ ഷാ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. 170 കോ​ടി ഡോ​ള​റി​ന്‍റെ നി​കു​തി വെ​ട്ടി​പ്പ് കേ​സി​ൽ ഡെ​ന്മാ​ർ​ക്കി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ ദു​ബൈ​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ദു​ബൈ പാം ​ജു​മൈ​റ​യി​ൽ താ​മ​സി​ച്ചി​രു​ന്ന സ​ഞ്ജ​യ്​ ഷാ​യെ എ​ട്ടു​മാ​സം മു​മ്പ്​ ദു​ബൈ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. അ​ടു​ത്തി​ടെ ഇ​യാ​ൾ​ക്ക്​ 125 കോ​ടി ഡോ​ള​ർ (10,000 കോ​ടി രൂ​പ) ദു​ബൈ കോ​ട​തി പി​ഴ​യി​ട്ടി​രു​ന്നു. ഡാ​നി​ഷ്​ ക​മ്പ​നി​യി​ൽ ഓ​ഹ​രി​യു​ണ്ടെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​ 170 കോ​ടി ഡോ​ള​റി​ന്‍റെ നി​കു​തി​വെ​ട്ടി​പ്പ്​ ന​ട​ത്തി​യെ​ന്നാ​ണ്​ കേ​സ്.

2012 മു​ത​ൽ മൂ​ന്നു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി നി​കു​തി റീ ​ഫ​ണ്ട്​ കൈ​പ്പ​റ്റി​യെ​ന്നാ​ണ്​ കേ​സ്. നി​കു​തി വെ​ട്ടി​പ്പ്​ ന​ട​ത്തി​യ​ശേ​ഷം ഡെ​ന്മാ​ർ​ക്കി​ൽ നി​ന്ന്​ മു​ങ്ങി​യ ഷാ ​ദു​ബൈ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. 2018ൽ ​ഡെ​ന്മാ​ർ​ക്ക്​ സ​ർ​ക്കാ​ർ ഇ​യാ​ൾ​ക്കെ​തി​രെ ദു​ബൈ​യി​ൽ കേ​സ്​ ഫ​യ​ൽ ചെ​യ്തു. 190 കോ​ടി ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഷാ​യെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഡെ​ന്മാ​ർ​ക്കി​ന്‍റെ ആ​വ​ശ്യം. 125 കോ​ടി ഡോ​ള​ർ പി​ഴ​യി​ട്ട കോ​ട​തി ഇ​യാ​ളെ വി​ട്ടു​ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു.

ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളു​ടെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്​ കോ​ട​തി ഇ​യാ​ളെ കൈ​മാ​റാ​ൻ വി​സ​മ്മ​തി​ച്ച​ത്. ഇ​തി​നെ​തി​രെ ദു​ബൈ അ​റ്റോ​ണി ജ​ന​റ​ൽ എ​സ്സം ഇ​സാ അ​ൽ ഹു​മൈ​ദാ​ൻ അ​പ്പീ​ൽ ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഷാ​യെ കൈ​മാ​റാൻ തീരുമാനിച്ചത്. ക​ഴി​ഞ്ഞ വ​ർ​ഷം ത​ട​വു​കാ​രെ കൈ​മാ​റു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ യു.​എ.​ഇ​യും ഡെ​ന്മാ​ർ​ക്കും ത​മ്മി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചി​രു​ന്നു.  

Tags:    
News Summary - Dubai court rejects Sanjay Shah's final appeal against deportation to Denmark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.