ദുബൈ കസ്​റ്റംസ്​ പിടികൂടിയ മന്ത്രവാദ വസ്​തുക്കൾ 

ദുർമന്ത്രവാദികളെ കുടുക്കി ദുബൈ കസ്​റ്റംസ്​

ദുബൈ: ദുബൈ വിമാനത്താവളം വഴി ദുർമന്ത്രവാദ വസ്​തുക്കൾ കടത്താൻ ശ്രമിച്ചവരെ പിടികൂടി ദുബൈ കസ്​റ്റംസ്​. മൂന്നു വർഷത്തിനിടെ 68 കിലോ വസ്​തുക്കൾ പിടികൂടിയതായി കസ്​റ്റംസ്​ അറിയിച്ചു. 35 ശ്രമങ്ങൾ തകർക്കുകയും പ്രതികളെ പിടികൂടുകയും ചെയ്​തു. 2018- 2020 കാലയളവിലാണ്​ ഇത്രയും വസ്​തുക്കൾ പിടികൂടിയത്​.

മന്ത്രത്തകിടുകൾ, മൃഗങ്ങളുടെ തോലുകൾ, അസ്ഥി, രക്തം, കത്തി തുടങ്ങിയവയും പിടിച്ചവയിൽ ഉൾപ്പെടുന്നു. ഇത്തരം വസ്​തുക്കൾ കടത്തുന്നത്​ ജി.സി.സി ഫിനാൻഷ്യൽ ആൻഡ്​ ഇക്കോണമിക്​ കോപറേഷ​െൻറ കമ്മിറ്റി നിരോധിച്ചിട്ടുണ്ടെന്ന്​ ദുബൈ കസ്​റ്റംസ്​ പാസഞ്ചർ ഓപറേഷൻസ്​ വിഭാഗം ഡയറക്​ടർ ഖാലിദ്​​ അഹ്​മദ്​ പറഞ്ഞു. ഇത്തരം വസ്​തുക്കൾ എത്തിക്കുന്നത്​ കള്ളക്കടത്തായാണ്​ കണക്കാക്കുന്നത്​. മന്ത്രവാദങ്ങൾ​ വിവരിക്കുന്ന പുസ്​തകങ്ങൾ, ലോഹ കഷണങ്ങൾ, മൃഗങ്ങളുടെ മുടി തുടങ്ങിയവയും പിടിച്ചെടുത്തവയിൽപെടുന്നു. 2018ൽ ആഫ്രിക്കൻ യുവതി പിടിയിലായത്​ 10.8 കിലോ മന്ത്രവാദ വസ്​തുക്കളുമായാണ്​. പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്​ നടത്തിയ ചോദ്യംചെയ്യലിലാണ്​ ഭൂരിപക്ഷം പേരും കുടുങ്ങിയത്​.

ഇത്തരക്കാരെ കണ്ടെത്താൻ​ കസ്​റ്റംസ്​ ഉദ്യോഗസ്ഥർക്ക്​ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്ന്​ ഖാലിദ്​ അഹ്​മദ്​ പറഞ്ഞു. ചെക്​ ഇൻ സമയത്തെല്ലാം ഇവർ നിരീക്ഷണത്തിലായിരിക്കും. ഇസ്​ലാമിക്​ അഫയേഴ്​സ്​ ആൻഡ്​ ചാരിറ്റബ്​ൾ ആക്​ടിവിറ്റീസ്​ വകുപ്പി​െൻറ സഹായത്തോടെയാണ്​​ ഇവർക്ക്​ പരിശീലനം നൽകിയത്​. പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണിത്​. 2018ൽ 47.6 കിലോ, 2019ൽ 12.9 കിലോ, 2020ൽ 7.9 കിലോ വീതമാണ്​ പിടികൂടിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.