ദുർമന്ത്രവാദികളെ കുടുക്കി ദുബൈ കസ്റ്റംസ്
text_fieldsദുബൈ: ദുബൈ വിമാനത്താവളം വഴി ദുർമന്ത്രവാദ വസ്തുക്കൾ കടത്താൻ ശ്രമിച്ചവരെ പിടികൂടി ദുബൈ കസ്റ്റംസ്. മൂന്നു വർഷത്തിനിടെ 68 കിലോ വസ്തുക്കൾ പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. 35 ശ്രമങ്ങൾ തകർക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു. 2018- 2020 കാലയളവിലാണ് ഇത്രയും വസ്തുക്കൾ പിടികൂടിയത്.
മന്ത്രത്തകിടുകൾ, മൃഗങ്ങളുടെ തോലുകൾ, അസ്ഥി, രക്തം, കത്തി തുടങ്ങിയവയും പിടിച്ചവയിൽ ഉൾപ്പെടുന്നു. ഇത്തരം വസ്തുക്കൾ കടത്തുന്നത് ജി.സി.സി ഫിനാൻഷ്യൽ ആൻഡ് ഇക്കോണമിക് കോപറേഷെൻറ കമ്മിറ്റി നിരോധിച്ചിട്ടുണ്ടെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചർ ഓപറേഷൻസ് വിഭാഗം ഡയറക്ടർ ഖാലിദ് അഹ്മദ് പറഞ്ഞു. ഇത്തരം വസ്തുക്കൾ എത്തിക്കുന്നത് കള്ളക്കടത്തായാണ് കണക്കാക്കുന്നത്. മന്ത്രവാദങ്ങൾ വിവരിക്കുന്ന പുസ്തകങ്ങൾ, ലോഹ കഷണങ്ങൾ, മൃഗങ്ങളുടെ മുടി തുടങ്ങിയവയും പിടിച്ചെടുത്തവയിൽപെടുന്നു. 2018ൽ ആഫ്രിക്കൻ യുവതി പിടിയിലായത് 10.8 കിലോ മന്ത്രവാദ വസ്തുക്കളുമായാണ്. പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഭൂരിപക്ഷം പേരും കുടുങ്ങിയത്.
ഇത്തരക്കാരെ കണ്ടെത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്ന് ഖാലിദ് അഹ്മദ് പറഞ്ഞു. ചെക് ഇൻ സമയത്തെല്ലാം ഇവർ നിരീക്ഷണത്തിലായിരിക്കും. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് വകുപ്പിെൻറ സഹായത്തോടെയാണ് ഇവർക്ക് പരിശീലനം നൽകിയത്. പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണിത്. 2018ൽ 47.6 കിലോ, 2019ൽ 12.9 കിലോ, 2020ൽ 7.9 കിലോ വീതമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.