ദുബൈയിൽ പാർക്കിങ്​ നിയന്ത്രിക്കാൻ​​ ‘പാർക്കിൻ’

ദു​ബൈ: എ​മി​റേ​റ്റി​ലെ പൊ​തു, സ്വ​കാ​ര്യ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​വും മേ​ൽ​നോ​ട്ട​വും നി​ർ​വ​ഹി​ക്കാ​ൻ ‘പാ​ർ​ക്കി​ൻ’ എ​ന്ന പേ​രി​ൽ പു​തി​യ സ്ഥാ​പ​നം രൂ​പ​വ​ത്​​ക​രി​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ പ​ബ്ലി​ക്ക്​ ജോ​യ​ന്‍റ്​ സ്​​റ്റോ​ക്ക്​ ക​മ്പ​നി​യാ​യ (പി.​ജെ.​എ​സ്.​സി) ‘പാ​ർ​ക്കി​ൻ’ രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള നി​യ​മം​ അം​ഗീ​ക​രി​ച്ച​ത്​. പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യാ​ണി​തെ​ന്ന്​​ ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ അ​റി​യി​ച്ചു.

പൊ​തു പാ​ർ​ക്കി​ങ്​ ഇ​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം, ആ​സൂ​ത്ര​ണം, രൂ​പ​രേ​ഖ ത​യാ​റാ​ക്ക​ൽ, പ്ര​വ​ർ​ത്ത​നം, നി​യ​ന്ത്ര​ണം എ​ന്നി​വ പു​തി​യ ക​മ്പ​നി​യു​ടെ ചു​മ​ത​ല​യാ​ണ്. വ്യ​ക്തി​ക​ൾ​ക്ക് പാ​ർ​ക്കി​ങ്​ പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നും പൊ​തു പാ​ർ​ക്കി​ങ്​ ഇ​ട​ങ്ങ​ൾ സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും ഫ്രാ​ഞ്ചൈ​സി ക​രാ​റി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്കു​കീ​ഴി​ൽ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ റി​സ​ർ​വ് ചെ​യ്യു​ന്ന​തി​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​വും പു​തി​യ ക​മ്പ​നി​ക്കാ​ണ്. കൂ​ടാ​തെ, പാ​ർ​ക്കി​ങ്​ ഇ​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ബ​ന്ധ ബി​സി​ന​സ്​ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​നു​ള്ള അ​ധി​കാ​ര​വും ക​മ്പ​നി​ക്കാ​യി​രി​ക്കും. ഇ​തി​നാ​യി പാ​ർ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും പെ​ർ​മി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും ദു​ബൈ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പാ​ർ​ക്കി​ൻ പി.​ജെ.​എ​സ്.​സി​യെ ഏ​ൽ​പി​ക്കും.

ആ​ർ.​ടി.​എ​യും പാ​ർ​ക്കി​ൻ പി.​ജെ.​എ​സ്.​സി​യും ത​മ്മി​ലു​ള്ള ഫ്രാ​ഞ്ചൈ​സി ക​രാ​റി​ലൂ​ടെ ആ​യി​രി​ക്കും ചു​മ​ത​ല​ക​ൾ കൈ​മാ​റു​ക. പൊ​തു-​സ്വ​കാ​ര്യ സ​ബ്​​സ്ക്രി​പ്​​ഷ​ൻ വ​ഴി മൂ​ന്നാം ക​ക്ഷി​ക​ൾ​ക്ക്​ കൈ​മാ​റാ​വു​ന്ന ഓ​ഹ​രി​ക​ളു​ടെ ശ​ത​മാ​നം നി​ർ​ണ​യി​ക്കാ​ൻ ദു​ബൈ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ലി​ന്​ അ​ധി​കാ​ര​മു​ണ്ടാ​വും. പൊ​തു-​സ്വ​കാ​ര്യ സ​ബ്​​സ്ക്രി​പ്​​ഷ​നി​ലൂ​ടെ ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ വ്യ​ക്​​തി​ക​ൾ​ക്ക്​ സ്വ​ന്ത​മാ​ക്കാം.

എ​ന്നാ​ൽ, സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ഹ​രി മൂ​ല്യം 60 ശ​ത​മാ​ന​ത്തി​ൽ കു​റ​യി​ല്ല. അ​തോ​റി​റ്റി​ ചെ​യ​ർ​മാ​ന്‍റെ തീ​രു​മാ​ന​ത്തി​ലൂ​ടെ ആ​ർ.​ടി.​എ ജീ​വ​ന​ക്കാ​രെ പാ​ർ​ക്കി​നി​ലേ​ക്ക്​ മാ​റ്റാം.

പാ​ർ​ക്കി​നി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ഹ​മ്മ​ദ്​ ഹാ​ഷിം ബ​ഹ്​​റൂ​സി​യാ​ൻ ആ​ണ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ. അ​ഹ​മ്മ​ദ്​ ഹ​സ​ൻ മ​ഹ​ബൂ​ബ്​ ആ​ണ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ.

Tags:    
News Summary - Dubai establishes parking spaces firm Parkin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.