ദുബൈ: എക്സ്പോയിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. വൈകാതെ പത്തുലക്ഷം പേരിലേക്ക് എത്തുമെന്ന് അധികൃതർ അറിയിച്ചു. നബിദിന അവധിയും പൊതുഅവധി ദിനങ്ങളും തുടർച്ചയായി എത്തിയതോടെ സന്ദർശകരുടെ എണ്ണം ഗണ്യമായി ഉയർന്നതോടെയാണ് അതിവേഗം പത്തു ലക്ഷത്തിലേക്ക് എത്തുന്നത്. ഒക്ടോബർ ഒന്നിന് തുടങ്ങിയ മേള കാണാൻ 17 വരെ 7.71 ലക്ഷം പേരാണ് എത്തിയത്. എന്നാൽ, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് ലക്ഷത്തിനടുത്ത് സന്ദർശകർ എക്സ്പോ നഗരിയിൽ എത്തി. സമി യൂസുഫിെൻറയും എ.ആർ. റഹ്മാെൻറയും സംഗീത പരിപാടികൾ കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. തിങ്കളാഴ്ചകളിലാണ് സന്ദർശകരുടെ എണ്ണം പ്രഖ്യാപിക്കുന്നത്. ഇന്ന് എണ്ണം പ്രഖ്യാപിക്കുേമ്പാൾ പത്തുലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറയുന്നു. ടിക്കറ്റെടുത്തവരെ മാത്രമാണ് ഉൾപ്പെടുത്തിയത്. വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, പങ്കെടുക്കുന്നവർ, അതിഥികൾ, ജീവനക്കാർ എന്നിവരിതിലില്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പവിലിയനുകൾക്ക് മുന്നിൽ നീണ്ടനിര ദൃശ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.