Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസന്ദർശകർ...

സന്ദർശകർ പത്തുലക്ഷത്തിലേക്ക്​

text_fields
bookmark_border
സന്ദർശകർ പത്തുലക്ഷത്തിലേക്ക്​
cancel
camera_alt

എക്​സ്​പോയുടെ പ്രവേശനകവാടം കടന്നെത്തുന്ന സന്ദർശകർ

ദുബൈ: എക്​സ്​പോയിലേക്ക്​ സന്ദർശകരുടെ ഒഴുക്ക്​ തുടരുന്നു. വൈകാതെ പത്തുലക്ഷം പേരിലേക്ക്​ എത്തുമെന്ന്​ അധികൃതർ അറിയിച്ചു. നബിദിന അവധിയും പൊതുഅവധി ദിനങ്ങളും തുടർച്ചയായി എത്തിയതോടെ സന്ദർശകരുടെ എണ്ണം ഗണ്യമായി ഉയർന്നതോടെയാണ്​ അതിവേഗം പത്തു​ ലക്ഷത്തിലേക്ക്​ എത്തുന്നത്​. ഒക്​ടോബർ ഒന്നിന്​ തുടങ്ങിയ മേള കാണാൻ 17 വരെ 7.71 ലക്ഷം പേരാണ്​ എത്തിയത്​. എന്നാൽ, കഴിഞ്ഞ മൂന്ന്​ ദിവസത്തിനിടെ രണ്ട്​ ലക്ഷത്തിനടുത്ത്​​ സന്ദർശകർ ​എക്​സ്​പോ നഗരിയിൽ എത്തി. സമി യൂസുഫി​െൻറയും എ.ആർ. റഹ്​മാ​െൻറയും സംഗീത പരിപാടികൾ കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി​. തിങ്കളാഴ്​ചകളിലാണ്​ സന്ദർശകരുടെ എണ്ണം പ്രഖ്യാപിക്കുന്നത്​. ഇന്ന്​ എണ്ണം പ്രഖ്യാപിക്കു​േമ്പാൾ പത്തുലക്ഷം പിന്നിടുമെന്നാണ്​ പ്രതീക്ഷയെന്ന്​ അധികൃതർ പറയുന്നു. ടിക്കറ്റെടുത്തവരെ മാത്രമാണ്​ ഉൾപ്പെടുത്തിയത്​. വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, പ​ങ്കെടുക്കുന്നവർ, അതിഥികൾ, ജീവനക്കാർ എന്നിവരിതിലില്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പവിലിയനുകൾക്ക്​ മുന്നിൽ നീണ്ടനിര ദൃശ്യമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo 2021
News Summary - Dubai Expo
Next Story