ദുബൈ: ദിവസേന എത്തുന്ന രോഗികളുടെ എണ്ണം കൂടിയതോടെ ദുബൈ ആശുപത്രിയിലെ അത്യാഹിത വിഭാഗം വിപുലീകരിക്കുന്നു. ഇതിെൻറ ആദ്യഘട്ടം പൂർത്തിയായി. ഒരുമാസം 8000 കേസുകളാണ് അത്യാഹിത വിഭാഗത്തിൽ എത്തുന്നതെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) അധികൃതർ അറിയിച്ചു.
വിപുലീകരണം പൂർത്തിയാകുന്നതോടെ കൂടുതൽ മേഖലകളിൽ സ്പെഷലൈസേഷൻ നടക്കും. അത്യാധുനിക സൗകര്യങ്ങളുള്ള 50 ബെഡുകൾ സ്ഥാപിക്കും. രോഗികളുടെ മുറി, സ്ക്രീനിങ് മുറി, റിക്കവറി റൂം, കാർഡിയാക് കൺട്രോൾ എന്നിവിടങ്ങളിലാണ് ഇപ്പോൾ നവീകരണം നടക്കുന്നത്.
ആംബുലൻസിന് പ്രത്യേക പ്രവേശന കവാടവും സന്ദർശകർക്കിരിക്കാൻ മുറിയും സജ്ജീകരിക്കുന്നുണ്ട്. ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമെദ് അൽ ഖുതാമി ആശുപത്രി സന്ദർശിച്ച് നവീകരണ പ്രവൃത്തികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.