ദുബൈ: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ്, ജീവിതശൈലി രോഗ ബോധവത്കരണ ക്ലാസ്, തുടർചികിത്സ പദ്ധതികൾ തുടങ്ങി പ്രവാസികളുടെ ആരോഗ്യ സംരക്ഷണ വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.
ദുബൈയിലെ അബീർ അൽനൂർ പോളി ക്ലിനിക്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജീവിതശൈലി രോഗ പരിശോധനകൾക്ക് പുറമെ മെഡിക്കൽ കൺസൾട്ടേഷനും ഡെന്റൽ സ്ക്രീനിങ്ങും അർഹതപ്പെട്ടവർക്ക് തുടർചികിത്സ സൗകര്യവും ലഭ്യമാക്കി.
ജില്ല ആക്ടിങ് പ്രസിഡന്റ് സി.എച്ച്. നൂറുദ്ദീന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. അബീർ അൽ നൂർ പോളി ക്ലിനിക് മാനേജർ ഇസ്ഹാഖ്, ഷംസീർ അൽനൂർ, ജില്ല ഭാരവാഹികളായ ഇസ്മായിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല, ആസിഫ് ഹൊസങ്കടി, മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, റാഷിദ് പടന്ന, അസ്കർ ചൂരി, മൻസൂർ മർത്ത്യ, ഷാജഹാൻ കാഞ്ഞങ്ങാട്, ശരീഫ് ഹദ്ദാദ്, മുനീർ പള്ളിപ്പുറം, സുഹൈൽ കോപ്പ, ഉബൈദ് ഉദുമ, പി.സി. സാബിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
ഡോക്ടർമാരായ പരാസ് സിദ്ദീഖ്, അബ്ദുൽ റഹൂഫ്, കൗസർ, ഹിബ ഹാരിസ്, നസ്നീൻ, പാരാ മെഡിക്കൽ ടീം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി പി.ഡി. നൂറുദ്ദീൻ സ്വാഗതവും ജില്ല ട്രഷറർ ഡോ. ഇസ്മയിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.