ഒരു ദിവസം പിന്നിട്ടിട്ടും പുറപ്പെടാതെ ദുബൈ-കൊച്ചി വിമാനം; യാത്രക്കാർ ദുരിതത്തിൽ

ദുബൈ: ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് ഇന്നലെ ഉച്ചക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ഇതുവരെ പുറപ്പെട് ടില്ല. 200ലേറെ യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് അധികൃതർ വിവരം നൽകിയിട്ടില്ല.

ഇന്നലെ ഉച്ചയോടെയാണ് എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, 24 മണിക്കൂർ പിന്നിട്ടിട്ടും ഔദ്യോഗിക വിശദീകരണം നൽകാനോ എപ്പോൾ പുറപ്പെടുമെന്ന് അറിയിക്കാനോ എയർ ഇന്ത്യ തയാറായിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.

വിവാഹം, മരണം ഉൾപ്പടെ അടിയന്തരമായി നാട്ടിലെത്തേണ്ട ആവശ്യങ്ങൾ ഉള്ളവർ അടക്കം 24 മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസവും അബൂദബിയിൽ നിന്ന് ഉൾപ്പടെ എയർ ഇന്ത്യ വിമാനം ഏറെ സമയം വൈകിയിരുന്നു.

കൊച്ചുകുഞ്ഞുങ്ങൾ അടങ്ങിയ മലയാളി കുടുംബങ്ങൾ വിമാനത്താവളത്തിൽ കഴിയുകയാണ്. ലഗേജുകൾ വിമാനത്തിലായതിനാൽ വസ്ത്രം മാറാൻ പോലും സൗകര്യമില്ലെന്ന് യാത്രക്കാർ പറയുന്നു.

ഒരു വിശദീകരണവും അധികൃതർ നൽകാത്തത് യാത്രക്കാരെ രോഷാകുലരാക്കിയിട്ടുണ്ട്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags:    
News Summary - dubai kochi air india flight delayed 24 hour -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.