ദുബൈ: ഫോറൻസിക് തെളിവുകളുടെ പരിശോധനയുമായി വിവിധ വിഭാഗങ്ങളിൽ നടന്ന ആഗോള കാര്യക്ഷമത ടെസ്റ്റുകളിൽ നൂറുശതമാനം വിജയം നേടി ദുബൈ പൊലീസ്.
ജീവശാസ്ത്രം, ഡി.എൻ.എ, ഡിജിറ്റൽ തെളിവുകൾ, സ്ഫോടകവസ്തുക്കൾ, വിരലടയാളം, ആയുധങ്ങളും ഉപകരണ പരിശോധനയും, ഫോറൻസിക് കെമിസ്ട്രി, ഡോക്യുമെന്റ് പരീക്ഷ, ഫോറൻസിക് ടോക്സിക്കോളജി, തെളിവുകളുടെ വിശകലനം തുടങ്ങിയ 62 മേഖലകൾ ഉൾപ്പെടുന്ന ടെസ്റ്റുകളിലാണ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഫോറൻസിക് ആൻഡ് ക്രിമിനോളജിയിലെ ഇന്റർനാഷനൽ സെന്റർ ഫോർ ഫോറൻസിക് സയൻസ് (ഐ.സി.എഫ്.എസ്) വിജയം വരിച്ചത്. വിവിധ വിഭാഗങ്ങളിൽ വ്യാപരിച്ചു കിടക്കുന്ന ഫോറൻസിക് പരിശോധനകളിൽ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്നതിൽ സെന്ററിന്റെ പ്രതിബദ്ധതയാണ് വാർഷിക കാര്യക്ഷമത പരീക്ഷകളിൽ പ്രതിഫലിക്കുന്നതെന്ന് ഐ.സി.എഫ്.എസ് എക്സ്പേർട്ട് ഡോ. കേണൽ റാശിദ് ഹംദാൻ അൽ ഖഫ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.