ദുബൈ: നിയമം പാലിക്കാതെ സൈക്കിളുമായി പുറത്തിറങ്ങിയവർ കുടുങ്ങി. ഒരാഴ്ചക്കിടെ ദേരയിൽ നിന്ന് ദുബൈ പൊലീസ് പിടികൂടിയത് 370 സൈക്കിളുകളാണ്. ഇലക്ട്രിക് ബൈക്കുകളും സൈക്കിളുകളും അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ദേര പട്രോൾ സംഘം പരിശോധനക്കിറങ്ങിയത്.
അപകടം കുറക്കുക, മരണം കുറക്കുക, പരിക്കേൽക്കുന്നതും അംഗവൈകല്യം സംഭവിക്കുന്നതും കുറക്കുക തുടങ്ങിയവയാണ് പൊലീസിെൻറ ലക്ഷ്യം. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ സൈക്കിൾ ചവിട്ടുക, വൺവേ ലംഘിക്കുക, അപകടകരമായ രീതിയിൽ സൈക്കിളോടിക്കുക തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങൾ. അമ്മാൻ സ്ട്രീറ്റ്, ഗൾഫ് സ്ട്രീറ്റ്, പച്ചക്കറി മാർക്കറ്റ്, ദുബൈ ഇൻറർനാഷനൽ സിറ്റി, അൽ ഖിസൈസ്, അൽ മർഖബ്, നാഇഫ് എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും നിയമലംഘനം കൂടുതലും കാണുന്നതെന്ന് പൊലീസ് പറഞ്ഞു.
സൈക്കിളുമായി പുറത്തിറങ്ങുന്നവർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണമെന്നും സൈക്കിളിൽ റിഫ്ലക്ട് ലൈറ്റുകൾ സ്ഥാപിക്കണമെന്നും ദുബൈ പൊലീസ് ട്രാഫിക് അഡ്മിനിസ്ട്രേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ ജമാ സാലിം ബിൻ സ്വീദാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.