ജൈ​ടെ​ക്സി​ൽ ദു​ബൈ പൊ​ലീ​സ്​ അ​വ​ത​രി​പ്പി​ച്ച ഡ്രൈ​വ​റി​ല്ലാ പ​ട്രോ​ളി​ങ്​ വാ​ഹ​നം

പട്രോളിങ്ങിന്​​ ഡ്രൈവറില്ലാ വാഹനവുമായി ദുബൈ പൊലീസ്​

ദു​ബൈ: ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ മേ​ഖ​ല​യി​ൽ അ​തി​വേ​ഗം മു​ന്നേ​റു​ന്ന ദു​ബൈ​യി​ൽ പൊ​ലീ​സി​ന്‍റെ സു​ര​ക്ഷാ പ​ട്രോ​ളി​ങ്ങി​നും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നു. ജൈ​ടെ​ക്സ്​ വേ​ദി​യി​ലാ​ണ്​ അ​തി​നൂ​ത​ന​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ള്ള വാ​ഹ​നം പൊ​ലീ​സ്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ന​ഗ​ര​ത്തി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ സു​ര​ക്ഷ നി​രീ​ക്ഷ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കാ​നാ​ണ്​ ഇ​ത്​ വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള​ത്. പൂ​ർ​ണ​മാ​യും ഇ​ല​ക്​​ട്രി​ക്കാ​യ വാ​ഹ​നം 15 മ​ണി​ക്കൂ​ർ വ​രെ തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ക്കും. മ​ണി​ക്കൂ​റി​ൽ ഏ​ഴു​കി. മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​താ​യി​രി​ക്കു​മി​ത്.

ദു​ബൈ പൊ​ലീ​സ്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഭ​ര​ണ​കാ​ര്യ വി​ഭാ​ഗ​മാ​ണ്​ മേ​ള​യി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്കു​മു​ന്നി​ൽ ന​വീ​ന​മാ​യ വാ​ഹ​നം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത വാ​ഹ​ന​ത്തി​ൽ 360 ഡി​ഗ്രി നി​രീ​ക്ഷ​ണ സം​വി​ധാ​ന​മു​ള്ള കാ​മ​റ​ക​ളു​ണ്ട്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും പ്ര​തി​ക​ളു​ടെ മു​ഖ​വും വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​റു​ക​ളും പ​ക​ർ​ത്തി​യെ​ടു​ക്കാ​നും വാ​ഹ​ന​ത്തി​ന്​ സാ​ധി​ക്കും. നി​ർ​മി​ത ബു​ദ്ധി​യ​ട​ക്കം ന​വീ​ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​ലീ​സി​ന്‍റെ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ക​ൺ​ട്രോ​ൾ സെൻറ​റു​മാ​യി ആ​ശ​യ വി​നി​മ​യ​ത്തി​നു​ള്ള സം​വി​ധാ​ന​വും വാ​ഹ​ന​ത്തി​ലു​ണ്ടാ​കും. പ​ട്രോ​ളി​ങ്​ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്​ ഡ്രോ​ണു​ക​ളും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഭ​ര​ണ​കാ​ര്യ വി​ഭാ​ഗ​ത്തി​ലെ ല​ഫ്. റാ​ശി​ദ്​ ബി​ൻ ഹൈ​ദ​ർ പ​റ​ഞ്ഞു. ഇ​തു​വ​ഴി വാ​ഹ​ന​ത്തി​ന്​ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം സാ​ധ്യ​മാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു.

ജൈ​ടെ​ക്സി​ൽ ആ​ഡം​ബ​ര സ​മു​ദ്ര​ത​ല നി​രീ​ക്ഷ​ണ വാ​ഹ​ന​വും പൊ​ലീ​സ്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. സ്​​പോ​ർ​ട്​​സ്​ കാ​ർ രൂ​പ​ത്തി​ലു​ള്ള ഈ ​വാ​ഹ​നം ക​ട​ലി​ൽ അ​പ​ക​ട​ങ്ങ​ളും മ​റ്റു​മു​ണ്ടാ​കു​മ്പോ​ൾ അ​തി​വേ​ഗം എ​ത്തി​ച്ചേ​ർ​ന്ന്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​പ​ക​രി​ക്കു​ന്ന​താ​ണ്.

Tags:    
News Summary - Dubai police with driverless vehicle for patrolling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.