ദുബൈ: ‘പ്രതിസന്ധികളാണ് സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ശക്തി വെളിപ്പെടുത്തുന്നത്. മഴയിൽ രാജ്യത്തിന്റെ വിവിധ കോണുകളിലെ പൗരന്മാരും താമസക്കാരും സ്നേഹവും ഐക്യവും അവബോധവും പ്രകടിപ്പിച്ചു’.. ഈ വാക്കുകൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റേതാണ്. അക്ഷരാർഥത്തിൽ ഒരു ദുരന്തകാലത്തെ ഇമാറാത്തിലെ സ്വദേശികളും പ്രവാസികളും അതിജീവിച്ചത് കൈകൾ കോർത്തുപിടിച്ചാണ്. മഴ പ്രതീക്ഷിച്ചതിനപ്പുറം പെയ്തിറങ്ങിയത് മുതൽ എല്ലാവരും കർമനിരതരാവുകയായിരുന്നു.
അധികൃതർകൊപ്പം രക്ഷാപ്രവർത്തനത്തിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും എല്ലാവരും ഒരുമിച്ചു പങ്കെടുത്തു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന നൂറുക്കണക്കിന് വീഡിയോകളിൽ അത് കാണാവുന്നതാണ്. വെള്ളക്കെട്ടിന് നടുവിൽ കാറിൽ കുടുങ്ങിയവരെ സൺഗ്ലാസ് തകർത്ത് രക്ഷപ്പെടുത്തുന്ന യുവാക്കൾ, ഭക്ഷണവുമായി വെള്ളക്കെട്ടിലൂടെ പോകുന്ന ഉദ്യോഗസ്ഥൻ, വെള്ളക്കെട്ട് നീക്കാൻ സ്വയംസന്നദ്ധനായി രംഗത്തിറങ്ങുന്ന വിദേശപൗരൻ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അക്കൂട്ടത്തിലുണ്ട്. വെള്ളമുയർന്നപ്പോൾ വഴിയിലകപ്പെട്ടവർക്ക് താമസമൊരുക്കാനും കെട്ടിടങ്ങളിൽ കുടുങ്ങിയവർക്ക് ഭക്ഷണമെത്തിക്കാനും തുടങ്ങി എല്ലാ രംഗങ്ങളിലും ഈ കൂട്ടായ്മ പ്രവർത്തിച്ചു.
പല പ്രദേശങ്ങളിലും വഴിലകപ്പെട്ടവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനും താലകാലിക താമസിയിടം നൽകാനും നിരവധിപേർ രംഗത്തെത്തി. വിവിധ ഇന്ത്യന്‍ കൂട്ടായ്മകളും വ്യക്തികളും സ്ഥാപനങ്ങളും യു.എ.ഇ അധികൃതര്‍ക്കൊപ്പം ദുരിത മേഖലകളില്‍ സഹായ ഹസ്തവുമായത്തെി നൂറുകണക്കിന് പേര്‍ക്കാണ് ആശ്വാസമേകി. മഴക്കെടുതിയില്‍ ദുരിതത്തിലകപ്പെട്ട തൊഴിലാളികള്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്തിരുന്നു. ഒത്തൊരുമകൊണ്ട് കേരളത്തിലെ മഹാപ്രളയത്തെ അതിജീവിച്ച മലയാളികൾ ഗൾഫിലും മാതൃകയാവുകയായിരുന്നു. യു.എ.ഇയിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കുടിവെള്ളവും ഭക്ഷണവുമെത്തിച്ച് ഇപ്പോഴും നിസ്വാർഥ സേവനം നടത്തുകയാണ് നിരവധി മലയാളി കൂട്ടായ്മകൾ. സാംസ്കാരിക, മത സംഘടനകൾ മുതൽ വാട്ട്സ്ആപ്പ് കൂട്ടായ്മകൾ വരെ സേവനരംഗത്ത് സജീവമാണ്.
മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും താമസക്കാരുടെയും അധികൃതരുടെയും കരുതലിന്റെ സ്വാന്തനം അനുഭവിക്കാനായി. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ പൂച്ചയെ ബോട്ടിലെത്തി രക്ഷിക്കുന്ന പൊലീസ് അധികൃതരുടെ ദൃശ്യങ്ങൾ സഹജീവി സ്നേഹത്തിന്റെ നനവുള്ള ദൃശ്യങ്ങളായിരുന്നു. വിവിധ മേഖലകളിലെ ഫാമുകളിൽ അകപ്പെട്ട മൃഗങ്ങൾക്കും കരുതലും സുരക്ഷയുമൊരുക്കി നിരവധിപേർ കർമനിരതരായി. കൂട്ടായ്മയിലൂടെ വലിയ ദുരന്തങ്ങളെ അതിജീവിക്കാനാകുമെന്ന വലിയ പാഠമാണ് മഴക്കെടുതിക്കാലത്തിലൂടെ യു.എ.ഇ ലോകത്തിന് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.