ദുബൈ: ദുബൈ സഫാരി പാർക്ക് മൂന്നുമാസത്തേക്ക് അടച്ചു. ചൂടുകാലമായതിനാൽ മൃഗങ്ങളെ സംരക്ഷിക്കാനായാണ് പാർക്ക് അടച്ചതെന്നും മികച്ച സീസണാണ് അവസാനിച്ചതെന്നും ദുബൈ മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. സെപ്റ്റംബറിൽ വീണ്ടും സന്ദർശകരെ സ്വീകരിക്കാനായി പാർക്ക് തുറക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
അടച്ചിടുന്ന കാലയളവിൽ മൃഗങ്ങൾക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സുഖപ്രദമായ അന്തരീക്ഷത്തിൽ താമസിക്കാനുള്ള സൗകര്യമൊരുക്കും. പാർക്ക് അടച്ചിടുന്ന സമയത്ത് സേവനങ്ങൾ നവീകരിക്കാനും മൃഗങ്ങളുടെ താമസസ്ഥലങ്ങൾ മെച്ചപ്പെടുത്താനും അറ്റകുറ്റപ്പണികളും നടക്കും. 119 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ ആയിരക്കണക്കിന് മൃഗങ്ങളും പക്ഷിജാലങ്ങളുമുണ്ട്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഇക്കഴിഞ്ഞ സീസൺ ആരംഭിച്ചത്. ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, എക്സ്പ്ലോറർ വില്ലേജ് എന്നിങ്ങനെ വേർതിരിച്ചിരിക്കുന്ന പാർക്കിൽ അറേബ്യൻ ഡെസേർട്ട് സഫാരിക്കും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.