ദുബൈ: ദുബൈയുടെ ഷോപ്പിങ് ഉത്സവമായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് വർണാഭ തുടക്കം. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ വർണവിസ്മയങ്ങളൊരുക്കിയാണ് ഷോപ്പിങ് ഫെസ്റ്റിനെ വരവേറ്റത്.
പാം ജുമൈറയിലെ പോയന്റെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗം നടന്നു. ദുബൈ ഫെസ്റ്റിവൽ ആൻഡ് റിട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് സി.ഇ.ഒ അഹ്മദ് അൽ ഖാജ, നഖീൽ ചീഫ് അസറ്റ്സ് ഓഫിസർ ഒമർ ഖൂരി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
അതേസമയം, 'ദുബൈ ലൈറ്റ്സ്' ഉത്സവത്തിന്റെ രണ്ടാം എഡിഷനും ഇതോടനുബന്ധിച്ച് തുടങ്ങിയിട്ടുണ്ട്. അടുത്ത ഒന്നരമാസം ദുബൈയിലെ വിവിധയിടങ്ങളിൽ വർണമനോഹരമായ ലൈറ്റുകൾ തെളിയും. ലോകോത്തര കലാകാരന്മാരാണ് ഇതൊരുക്കുന്നത്. ബ്ലൂവാട്ടേഴ്സ് ബീച്ച്, ജുമൈറ, ബുർജ് അൽ അറബ്, ദുബൈ ഫ്രെയിം, അൽ സീഫ്, ദുബൈ ക്രീക്ക്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ വെടിക്കെട്ട് അരങ്ങേറി. ജനുവരി 29വരെയാണ് ഷോപ്പിങ് ഫെസ്റ്റിവൽ.
ഉപഭോക്താക്കൾക്ക് കൈ നിറയെ സമ്മാനങ്ങളും ഓഫറും സ്വന്തമാക്കാനുള്ള വേദി കൂടിയാണ് ഷോപ്പിങ് ഫെസ്റ്റിവൽ. ആകർഷകമായ വിനോദ പരിപാടികൾ, മികച്ച ഷോപ്പിങ് ഡീലുകൾ, പ്രമോഷനുകൾ, റാഫിളുകൾ, ഹോട്ടൽ ഓഫറുകൾ, സംഗീതക്കച്ചേരികൾ തുടങ്ങിയവ ഈ കാലയളവിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.