ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ ഡി​സം​ബ​ർ 15 മു​ത​ൽ

ദു​ബൈ: വി​ല​ക്കി​ഴി​വി​ന്‍റെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും മാ​സ്മ​രി​ക​ത​യു​മാ​യി ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ വീ​ണ്ടു​മെ​ത്തു​ന്നു. ഇ​ത്ത​വ​ണ ഡി​സം​ബ​ർ 15 മു​ത​ൽ 2023 ജ​നു​വ​രി 29വ​രെ 46 ദി​വ​സ​മാ​ണ്​ ഫെ​സ്റ്റി​വ​ൽ അ​ര​ങ്ങേ​റു​ക. വി​നോ​ദ പ​രി​പാ​ടി​ക​ൾ, സം​ഗീ​ത​ക്ക​ച്ചേ​രി​ക​ൾ, ഫാ​ഷ​ൻ എ​ക്‌​സ്‌​ക്ലൂ​സീ​വ്, ഷോ​പ്പി​ങ്​ ഡീ​ലു​ക​ൾ, ഹോ​ട്ട​ൽ ഓ​ഫ​റു​ക​ൾ, ന​റു​ക്കെ​ടു​പ്പു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ക​ർ​ഷ​ണീ​യ​ത​ക​ൾ ഇ​ത്ത​വ​ണ​യു​മു​ണ്ടാ​കും. ദു​ബൈ ഫെ​സ്റ്റി​വ​ൽ​സ്​ ആ​ൻ​ഡ്​ റീ​ട്ടെ​യി​ൽ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ്​ (ഡി.​എ​ഫ്.​ആ​ർ.​ഇ) ഒ​രു​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ ഇ​ത്ത​വ​ണ സ​വി​ശേ​ഷ​മാ​യി ഡ്രോ​ൺ​സ്​ ലൈ​റ്റ്​ ഷോ ​അ​ര​ങ്ങേ​റു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് ദു​ബൈ സ​ന്ദ​ർ​ശി​ക്കാ​നും ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ ആ​സ്വ​ദി​ക്കാ​നു​മു​ള്ള മ​റ്റൊ​ര​വ​സ​ര​മാ​ണ് ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലി​ന്‍റെ 28ാമ​ത് എ​ഡി​ഷ​ൻ ഒ​രു​ക്കു​ക​യെ​ന്ന്​ ഡി.​എ​ഫ്.​ആ​ർ.​ഇ സി.​ഇ.​ഒ അ​ഹ്​​മ​ദ്​ അ​ൽ ഖാ​ജ പ​റ​ഞ്ഞു. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം​ചെ​യ്യു​ന്ന​ത്​. ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക്​ കൈ​നി​റ​യെ സ​മ്മാ​നം നേ​ടാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​കു​മി​ത്​​. സം​രം​ഭ​ക​ർ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ഉ​ണ​ർ​വ്​ ന​ൽ​കു​ന്ന​താ​യി​രി​ക്കും ​ഫെ​സ്​​റ്റി​വ​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റാ​ക്​ ബാ​ങ്ക്, മാ​സ്​​റ്റ​ർ കാ​ർ​ഡ്, അ​ൽ ഫു​ത്തൈം ഗ്രൂ​പ്​, എ​മാ​ർ, എ​മി​റേ​റ്റ്​​സ്, മാ​ജി​ദ്​ അ​ൽ ഫു​ത്തൈം, ന​ഖീ​ൽ തു​ട​ങ്ങി​യ വ​മ്പ​ൻ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ ഡി.​എ​സ്.​എ​ഫ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി​യ​ത്. ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​നെ​ത്തു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ആ​രാ​ധ​ക​രെ കൂ​ടു​ത​ലാ​യി ദു​ബൈ​യി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​ൻ ഫെ​സ്റ്റി​വ​ൽ സ​ഹാ​യി​ച്ചേ​ക്കും.

Tags:    
News Summary - Dubai Shopping Festival from December 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.