ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക​ളെ മാ​സ്കേ​ട്ട് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ സാ​ലം സ​ലാ​മ​യും

മോ​ദേ​ഷും ഡാ​ന​യും ചേ​ർ​ന്ന് സ്വീ​ക​രി​ക്കു​ന്നു

ദു​ബൈ സ​മ്മ​ർ ഫെ​സ്റ്റ്​; വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് വ​ര​വേ​ൽ​പ്

ദു​ബൈ: ദു​ബൈ സ​മ്മ​ർ ഫെ​സ്റ്റി​വ​ൽ 2024ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് വ​ർ​ണാ​ഭ​മാ​യ വ​ര​വേ​ൽ​പ് ന​ൽ​കി. ദു​ബൈ എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ൽ 3ൽ ​എ​ത്തി​യ കു​ട്ടി​ക​ളെ സ​മ്മാ​ന​ങ്ങ​ളും പൂ​ക്ക​ളും ന​ൽ​കി​യാ​ണ് രാ​ജ്യ​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്.

ദു​ബൈ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സും (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ദു​ബൈ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ് ഇ​ക്ക​ണോ​മി ആ​ൻ​ഡ് ടൂ​റി​സ​വും ചേ​ർ​ന്നാ​ണ് വ​ര​വേ​ൽ​പ്പൊ​രു​ക്കി​യ​ത്.

എ​യ​ർ​പോ​ർ​ട്ടി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ൽ എ​ത്തി​യ കു​രു​ന്നു​ക​ളെ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ​യു​ടെ മാ​സ്കേ​ട്ട് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ സാ​ലം സ​ലാ​മ​യും ദു​ബൈ സ​മ്മ​ർ സ​ർ​പ്രൈ​സ​സ് മാ​സ്കേ​ട്ട് മോ​ദേ​ഷും ഡാ​ന​യും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന്​ കു​ട്ടി​ക​ൾ​ക്ക് സ്വ​ന്ത​മാ​യി പാ​സ്പോ​ർ​ട്ട് സ്റ്റാ​മ്പ് ചെ​യ്യാ​നും അ​വ​സ​രം ന​ൽ​കി. വേ​ന​ൽ​ക്കാ​ല ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലു​ക​ളും വൈ​വി​ധ്യ​മാ​യ വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​ണ് ദു​ബൈ ന​ഗ​രി​യി​ൽ ഉ​ട​നീ​ളം ന​ട​ന്നു​വ​രു​ന്ന​ത്.

Tags:    
News Summary - Dubai Summer Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.