ദുബൈ യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധന ഫലം കരുതണം

ദുബൈ: ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്ക്​ വരുന്ന വിമാന യാത്രികർ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്​ നെഗറ്റീവ്​ പരിശോധന ഫലം ഹാജരാക്കണമെന്ന്​ വിവിധ എയർലൈനുകൾ അറിയിച്ചു. ഏപ്രിൽ 22 മുതലാണ്​ ഇത്​ പ്രാബല്യത്തിൽ വരുന്നത്​.

നേരത്തെ 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന ഫലമായിരുന്നു വേണ്ടിയിരുന്നത്​. പരിശോധനക്കായി സാമ്പിൾ എടുത്തത്​ മുതലുള്ള 48 മണിക്കൂറാണ്​ കണക്കാക്കുന്നത്​ (ഫലം വന്ന ശേഷമുള്ള 48 മണിക്കൂറല്ല).

ടെസ്​റ്റ്​ ചെയ്​ത സമയം റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒറിജിനൽ റിപ്പോർട്ടിലേക്ക്​ ലിങ്കുള്ള ക്യൂ ആർ കോഡ്​ റിപ്പോർട്ടിലുണ്ടായിരിക്കണമെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ അറിയിച്ചു. പരിശോധന ഫലം ഇംഗ്ലീഷിലോ അറബിയിലോ രേഖപ്പെടുത്തിയിരിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.