പ്രായമായാലും മാറേണ്ട: ഗാർഹിക തൊഴിലാളികൾക്ക്​ പുതിയ സൗകര്യമൊരുക്കി യു.എ.ഇ

ദു​ബൈ: സ്വ​ന്തം മാ​താ​വി​നെ പി​രി​യു​ന്ന​തി​നേ​ക്കാ​ൾ വേ​ദ​ന​യോ​ടെ​യാ​ണ്​ പ​ല അ​റ​ബ്​ കു​ടും​ബ​ങ്ങ​ളും വ ​ർ​ഷ​ങ്ങ​ളാ​യി ത​ങ്ങ​ൾ​ക്ക്​ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​ന ്ന​ത്. പ്രാ​യം 60 ക​ഴി​ഞ്ഞാ​ൽ വി​സ നീ​ട്ടി​ന​ൽ​കാ​ൻ വ്യ​വ​സ്​​ഥ​യി​ല്ലാ​ത്ത​തു കൊ​ണ്ടു​മാ​ത്രം മ​ട​ങ്ങി​പ് പോ​കു​ന്ന​താ​ണ്​ പ​ല​രും. എ​ന്നാ​ൽ, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പ്രാ​യം കൂ​ടി​യാ​ലും ആ​രോ​ഗ്യ​മു​ണ ്ടെ​ങ്കി​ൽ 60 വ​യ​സ്സി​നു​ശേ​ഷ​വും തൊ​ഴി​ൽ ക​രാ​ർ പു​തു​ക്കി ന​ൽ​കാ​ൻ വ​ഴി​യൊ​രു​ക്കു​ക​യാ​ണ്​ യു.​എ.​ഇ. ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി മാ​ത്ര​മാ​ണ്​ ഇൗ ​അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ​വെ​ന്നും യു.​എ.​ഇ മാ​ന​വ​വി​ഭ​വ​ശേ​ഷി-​സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

തൊ​ഴി​ലാ​ളി സ​മ്പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന്​ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി പ​രി​േ​ശാ​ധി​ച്ച്​ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ പ​ര​മ​പ്ര​ധാ​നം. തൊ​ഴി​ലാ​ളി​യു​ടെ വൈ​ദ്യ​പ​രി​ര​ക്ഷാ ചെ​ല​വു​ക​ൾ പൂ​ർ​ണ​മാ​യും വ​ഹി​ക്കാ​ൻ തൊ​ഴി​ലു​ട​മ സ​ന്ന​ദ്ധ​മാ​യി​രി​ക്ക​ണം, താ​മ​സ വി​സ തു​ട​രാ​ൻ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന്​ ​അ​നു​മ​തി നേ​ട​ണം എ​ന്നി​വ​യാ​ണ്​ മു​ഖ്യ നി​ബ​ന്ധ​ന​ക​ൾ.

വ​ർ​ഷ​ങ്ങ​ളാ​യി സേ​വ​നം ന​ൽ​കു​ന്ന ജീ​വ​ന​ക്കാ​രെ നി​ല​നി​ർ​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന്​ തൊ​ഴി​ലു​ട​മ​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും നി​ര​ന്ത​ര​മാ​യി ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ ഗാ​ർ​ഹി​ക തൊ​ഴി​ൽ വി​ഭാ​ഗം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഖ​ലീ​ൽ ഖൂ​രി പ​റ​ഞ്ഞു. യു.​എ.​ഇ​യി​ൽ​നി​ന്ന്​ ജോ​ലി​ക്കെ​ടു​ത്ത​വ​രും മൂ​ന്നു മാ​സ​ത്തി​ന​കം തൊ​ഴി​ൽ ക​രാ​റു​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ട​വ​രു​മാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ പു​തു​ക്ക​ലി​ൽ മാ​ത്ര​മാ​ണ്​ ഇൗ ​പ​രി​ഷ്​​ക​ര​ണം ബാ​ധ​ക​മാ​വു​ക.

വീ​ട്ടു​ജോ​ലി​ക്കാ​ർ, സ്വ​കാ​ര്യ നാ​വി​ക​ർ, വാ​ച്ച്​​മാ​ൻ, സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്, ഇ​ട​യ​ൻ, പാ​ർ​ക്കി​ങ്​ തൊ​ഴി​ലാ​ളി, വീ​ട്ടി​ലെ കു​തി​ര പ​രി​പാ​ല​ക​ർ, ഫാ​ൽ​ക്ക​ൻ പ​രി​ശീ​ല​ക​ർ, സ്വ​കാ​ര്യ കോ​ച്ച്, അ​ധ്യാ​പ​ക​ർ, ആ​യ, വീ​ടു​ക​ളി​ലെ കൃ​ഷി​ത്തൊ​ഴി​ലാ​ളി​ക​ൾ, ​േതാ​ട്ട​ക്കാ​ർ, സ്വ​കാ​ര്യ ന​ഴ്​​സ്, സ്വ​കാ​ര്യ പി.​ആ​ർ.​ഒ, പാ​ച​ക​ക്കാ​ർ എ​ന്നി​വ​രെ​യെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ നി​ല​നി​ർ​ത്താ​നാ​വും. ത​ദ്​​ബീ​ർ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​നെ ഇ​വ​രു​ടെ വി​സ സേ​വ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​വും.

Tags:    
News Summary - dubai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.