പ്രായമായാലും മാറേണ്ട: ഗാർഹിക തൊഴിലാളികൾക്ക് പുതിയ സൗകര്യമൊരുക്കി യു.എ.ഇ
text_fieldsദുബൈ: സ്വന്തം മാതാവിനെ പിരിയുന്നതിനേക്കാൾ വേദനയോടെയാണ് പല അറബ് കുടുംബങ്ങളും വ ർഷങ്ങളായി തങ്ങൾക്ക് സേവനങ്ങൾ നൽകിയ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കുന ്നത്. പ്രായം 60 കഴിഞ്ഞാൽ വിസ നീട്ടിനൽകാൻ വ്യവസ്ഥയില്ലാത്തതു കൊണ്ടുമാത്രം മടങ്ങിപ് പോകുന്നതാണ് പലരും. എന്നാൽ, ഗാർഹിക തൊഴിലാളികൾക്ക് പ്രായം കൂടിയാലും ആരോഗ്യമുണ ്ടെങ്കിൽ 60 വയസ്സിനുശേഷവും തൊഴിൽ കരാർ പുതുക്കി നൽകാൻ വഴിയൊരുക്കുകയാണ് യു.എ.ഇ. കർശന നിബന്ധനകൾക്ക് വിധേയമായി മാത്രമാണ് ഇൗ അനുമതി നൽകുകയുള്ളൂവെന്നും യു.എ.ഇ മാനവവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളി സമ്പൂർണ ആരോഗ്യവാനാണെന്ന് സർക്കാർ അംഗീകൃത ഏജൻസി പരിേശാധിച്ച് നൽകുന്ന സർട്ടിഫിക്കറ്റാണ് പരമപ്രധാനം. തൊഴിലാളിയുടെ വൈദ്യപരിരക്ഷാ ചെലവുകൾ പൂർണമായും വഹിക്കാൻ തൊഴിലുടമ സന്നദ്ധമായിരിക്കണം, താമസ വിസ തുടരാൻ അംഗീകൃത ഏജൻസികളിൽനിന്ന് അനുമതി നേടണം എന്നിവയാണ് മുഖ്യ നിബന്ധനകൾ.
വർഷങ്ങളായി സേവനം നൽകുന്ന ജീവനക്കാരെ നിലനിർത്താൻ സൗകര്യമൊരുക്കണമെന്ന് തൊഴിലുടമകളും കുടുംബാംഗങ്ങളും നിരന്തരമായി ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് മന്ത്രാലയത്തിലെ ഗാർഹിക തൊഴിൽ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഖലീൽ ഖൂരി പറഞ്ഞു. യു.എ.ഇയിൽനിന്ന് ജോലിക്കെടുത്തവരും മൂന്നു മാസത്തിനകം തൊഴിൽ കരാറുകൾ കാലഹരണപ്പെട്ടവരുമായ തൊഴിലാളികളുടെ വിസ പുതുക്കലിൽ മാത്രമാണ് ഇൗ പരിഷ്കരണം ബാധകമാവുക.
വീട്ടുജോലിക്കാർ, സ്വകാര്യ നാവികർ, വാച്ച്മാൻ, സെക്യൂരിറ്റി ഗാർഡ്, ഇടയൻ, പാർക്കിങ് തൊഴിലാളി, വീട്ടിലെ കുതിര പരിപാലകർ, ഫാൽക്കൻ പരിശീലകർ, സ്വകാര്യ കോച്ച്, അധ്യാപകർ, ആയ, വീടുകളിലെ കൃഷിത്തൊഴിലാളികൾ, േതാട്ടക്കാർ, സ്വകാര്യ നഴ്സ്, സ്വകാര്യ പി.ആർ.ഒ, പാചകക്കാർ എന്നിവരെയെല്ലാം ഇത്തരത്തിൽ നിലനിർത്താനാവും. തദ്ബീർ സേവന കേന്ദ്രങ്ങൾ മുഖേനെ ഇവരുടെ വിസ സേവനങ്ങൾ പൂർത്തിയാക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.