ദുബൈ: ദുബൈയിലെ 17 അന്താരാഷ്ട്ര സർവകലാശാല ശാഖകളുടെ റേറ്റിങ് വൈജ്ഞാനിക^മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) ബു ധനാഴ്ച പ്രസിദ്ധീകരിച്ചു. ഗുണമേന്മ റാങ്കിനെ അടിസ്ഥാനമാക്കി ദുബൈ ഉന്നത വിദ്യാഭ്യാസ വർഗീകരണ സംവിധാനം ആരംഭിച് ചതായി ചൊവ്വാഴ്ച കെ.എച്ച്.ഡി.എ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ആദ്യമായാണ് ദുബൈയിലെ സർവകലാശാല ശാഖകൾക്ക് റേറ്റിങ് ഏർപ്പെടുത്തുന്നത്. ആദ്യ ഘട്ടത്തിൽ എമിറേറ്റിലെ 25 സർവകലാശാല കാമ്പസുകളിൽ 17 എണ്ണമാണ് റേറ്റിങ് സംവിധാനത്തിൽ ഉൾപ്പെടുത്തിയത്. അധ്യാപനം, തൊഴിൽ, ഗവേഷണം, അന്താരാഷ്ട്രവത്കരണം, സൗകര്യങ്ങൾ, സമ്പൂർണ പ്രോഗ്രാം ശേഷി, ക്ഷേമം, സാമൂഹിക ഉത്തരവാദിത്തം എന്നിങ്ങനെ എട്ട് ഗുണമേന്മ സൂചകങ്ങളെ ആധാരമാക്കി ഒന്ന് മുതൽ അഞ്ച് വരെ സ്റ്റാറുകളാണ് കാമ്പസുകൾക്ക് നൽകിയത്.
മൂന്ന് സ്ഥാപനങ്ങൾക്ക് അഞ്ച് സ്റ്റാർ റേറ്റിങ്ങും എെട്ടണ്ണത്തിന് നാല് സ്റ്റാറും മൂന്നെണ്ണത്തിന് മൂന്ന് സ്റ്റാറും രണ്ടെണ്ണത്തിന് രണ്ട് സ്റ്റാറും ഒന്നിന് ഒരു സ്റ്റാറുമാണ് ലഭിച്ചത്. മാഞ്ചസ്റ്റർ വേൾഡ്വൈഡ് സർവകലാശാല, ലണ്ടൻ ബിസിനസ് സ്കൂൾ, ഹെരിയട്ട്^വാട്ട് സർവകലാശാല എന്നിവയാണ് അഞ്ച് സ്റ്റാർ നേടിയത്. എസ്.പി ജെയ്ൻ സ്കൂൾ ഒാഫ് ഗ്ലോബൽ മാനേജ്മെൻറ്, ദുബൈ അമിറ്റി സർവകലാശാല, മണിപ്പാൽ സർവകലാശാല, ഹൾട്ട് ഇൻറർനാഷനൽ ബിസിനസ് സ്കൂൾ, ലണ്ടൻ സിറ്റി സർവകലാശാല, ബിറ്റ്സ് പിലാനി ദുബൈ കാമ്പസ്, ബ്രാഡ്േഫാർഡ് സർവകലാശാല, ദുബൈ മിഡിൽസെക്സ് സർവകലാശാല എന്നിവക്കാണ് നാല് സ്റ്റാർ. എസ്.എ.ഇ ഇൻസ്റ്റിറ്റ്യൂട്ട്, എക്സെറ്റർ സർവകലാശാല, ദുബൈ മർഡോക് സർവകലാശാല എന്നിവ മൂന്ന് സ്റ്റാർ നേടി. എസ്മോദ് ഫ്രഞ്ച് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ഇസ്ലാമിക് ആസാദ് സർവകലാശാല എന്നിവ രണ്ട് സ്റ്റാറും ശഹീദ് സുൽഫിക്കർ അലി ഭൂേട്ടാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജി ഒരു സ്റ്റാറും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.