ഷാ​ർ​ജ സെ​ന്റ് മൈ​ക്കി​ൾ​സ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷ ച​ട​ങ്ങ്​

ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

ഷാ​ർ​ജ: സെ​ന്റ് മൈ​ക്കി​ൾ​സ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ മ​ല​യാ​ള സ​മൂ​ഹം തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ​ക്ക് ജ​ഗ​ൽ​പൂ​ർ ബി​ഷ​പ് മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ശ​വ​രി മു​ത്തു​വി​ന്റെ​യും മ​റ്റു വൈ​ദി​ക​രു​ടെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ബി​ഷ​പ്പി​ന് സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും തി​രു​നാ​ൾ ബ​ലി​യും ല​ദീ​ഞ്ഞും കു​ർ​ബാ​ന​യു​ടെ വാ​ഴ്വും ന​ട​ന്നു.

ഫാ. ​ജോ​സ​ഫ് വ​ട്ടു​കു​ള​ത്തി​ൽ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​റെ​ജി മ​ന​ക്ക​ലേ​ട്ട് എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്നു. 4500ല​ധി​കം വി​ശ്വാ​സി​ക​ൾ തോ​മാ​ശ്ലീ​ഹാ​യു​ടെ അ​നു​ഗ്ര​ഹം തേ​ടി തി​രു​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

നാ​ട്ടി​ലെ പാ​ര​മ്പ​ര്യ​ങ്ങ​ളോ​ട് ചേ​ർ​ന്നു​നി​ന്നാ​ണ് തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. വി​ശ്വാ​സി​ക​ൾ​ക്ക് ക​ഴു​ന്നെ​ടു​ക്കു​വാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു. ഇ​ട​വ​ക​യി​ലെ സി​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യു​ടെ​യും മ​ല​യാ​ളം പാ​രി​ഷ് ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്‌ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. 

Tags:    
News Summary - Dukrana Thirunal celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.