ഷാ​ർ​ജ ഖു​ദ​യ്​​റ​യി​ൽ പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന്​ വെ​ള്ളം ഒ​ഴു​കു​ന്നു

യു.എ.ഇ: പൊ​ടി​ക്കാ​റ്റ്, മ​ഴ, ആ​ലി​പ്പ​ഴ വ​ർ​ഷം; ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്​

ദു​ബൈ: ക​ന​ത്ത ചൂ​ടി​നി​ടെ ആ​ശ്വാ​സ​മാ​യി രാ​ജ്യ​ത്ത്​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​യും ആ​ലി​പ്പ​ഴ വ​ർ​ഷ​വും. അ​തേ​സ​മ​യം ദു​ബൈ അ​ട​ക്കം ചി​ല ഭാ​ഗ​ങ്ങ​ളെ ശ​നി​യാ​ഴ്ച ക​ന​ത്ത പൊ​ടി​ക്കാ​റ്റ്​ ബാ​ധി​ച്ചു. ഷാ​ർ​ജ എ​മി​റേ​റ്റി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത പൊ​ടി​ക്കാ​റ്റ്​ ബാ​ധി​ച്ച​പ്പോ​ൾ മ​ലീ​ഹ, ഖു​ദ​യ്​​റ, ഫി​ലി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി.

അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ കാ​ലാ​വ​സ്ഥ വൃ​ത്ത​ങ്ങ​ൾ ജ​ന​ങ്ങ​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത പൊ​ടി​ക്കാ​റ്റ്​ കാ​ര​ണം പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന്​ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ്​ മ​ഴ​യും ആ​ലി​പ്പ​ഴ വ​ർ​ഷ​വും രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ദി​ക​ളി​ൽ​നി​ന്നും മ​റ്റും മാ​റി​നി​ൽ​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത്​ ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തോ​ടെ മ​ഴ ല​ഭി​ക്കു​ന്ന​ത്​ യു.​എ.​ഇ​യി​ൽ നേ​ര​ത്തേ​ത​ന്നെ പ​തി​വു​ള്ള​താ​ണ്.

നേ​ര​ത്തേ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 3 മ​ണി മു​ത​ൽ രാ​ത്രി 8 മ​ണി​വ​രെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ ഭാ​ഗ​ത്തു​നി​ന്നു​ള്ള മ​ൺ​സൂ​ൺ ന്യൂ​ന​മ​ർ​ദം കാ​ര​ണ​മാ​യാ​ണ്​ യു.​എ.​ഇ​യി​ൽ വേ​ന​ൽ മ​ഴ ല​ഭി​ക്കു​ന്ന​ത്. സെ​പ്​​റ്റം​ബ​ർ മാ​സം അ​വ​സാ​നം വ​രെ ഇ​ത്ത​ര​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. 

Tags:    
News Summary - Dust storm-rain- hail- Caution warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.